കാലിക്കറ്റ് സര്‍വകലാശാലയില്‍ യുനസ്‌കോ ചെയര്‍; ധാരണാപത്രമായി
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ യുനസ്‌കോയുടെ ചെയര്‍ ഫോര്‍ ഇന്റിജീനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. യുനസ്‌കോക്കു വേണ്ടി ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രേ അസൗലേയും സര്‍വകലാശാലക്ക് വേണ്ടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തദ്ദേശീയമായ സംസ്‌കാരങ്ങളുടേയും ഭാഷകളുടേയും ഗോത്രവര്‍ഗ ചികിത്സാരീതികളുടേയും വികാസത്തിനും അഭ്യുന്നതിക്കും വേണ്ടിയാണ് ചെയര്‍ പ്രവര്‍ത്തിക്കുക.
കാലിക്കറ്റ് സര്‍വകലാശാലയുടെ ചെതലയത്തുള്ള ഗോത്രവര്‍ഗ പഠന കേന്ദ്രവുമായും സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ഫോക്‌ലോര്‍ സ്റ്റഡീസ് തുടങ്ങിയ പഠന വകുപ്പുകളുമായും സഹകരിച്ചാണ് ചെയര്‍ പ്രവര്‍ത്തിക്കുക എന്ന് ചെയറിന്റെ ചുമതലയുള്ള ഡോ. ഇ. പുഷ്പലത പറഞ്ഞു. പ്രതിവര്‍ഷം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പോടെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് ചെയറിന്റെ കീഴില്‍ അവസരമുണ്ടാകും. 2019-ല്‍ ആണ് ചെയറിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇന്ത്യയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രമാണ് ഇത്തരത്തിലുള്ള യുനസ്‌കോ ചെയര്‍ ഉള്ളത്. ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കും ചെയറിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ചടങ്ങില്‍ പി.വി.സി. ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേശ് ബാബു, ഡോ. വസുമതി, ഡോ. ഇ. പുഷ്പലത എന്നിവര്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here