HomeNewsEducationNewsകഞ്ഞിപ്പുര മൗണ്ട്ഹിറ ഇൻ്റർനാഷണൽ സ്കൂളിൽ മോണ്ടിസോറി കോൺവൊക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കഞ്ഞിപ്പുര മൗണ്ട്ഹിറ ഇൻ്റർനാഷണൽ സ്കൂളിൽ മോണ്ടിസോറി കോൺവൊക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

mount-hira-convocation-Montessori-2025

കഞ്ഞിപ്പുര മൗണ്ട്ഹിറ ഇൻ്റർനാഷണൽ സ്കൂളിൽ മോണ്ടിസോറി കോൺവൊക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട്ഹിറ ഇൻ്റർനാഷണൽ സ്കൂളിൽ മോണ്ടിസോറി വിദ്യാർത്ഥികൾക്കായി കോൺവൊക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല ടീച്ചർ നിർവ്വഹിച്ചു. സെക്രട്ടറി മുസ്തഫ പാറമ്മൽ അധ്യക്ഷനായി. പ്രിൻസിപ്പാൾ സൗമ്യ പ്രശാന്ത്, പി.ടി.എ പ്രസിഡണ്ട് അബ്ബാസ് അലി, എം.പി.ടി.എ പ്രസിഡണ്ട് മുംതാസ് ബഷീർ, ഡയറക്ടർമാരായ നാസർ നെയ്യത്തൂർ എന്നിവർ സംസാരിച്ചു. 2024 – 2025 അക്കാദമിക് വർഷത്തിലെ 41 വിദ്യാർത്ഥികൾക്ക് മോണ്ടിസോറി ഗ്രാേജ്വാഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മോണ്ടിസോറി വിഭാഗം മേധാവി സിന്ധു.പി , പ്രൈമറി വിഭാഗം മേധാവി തബ്ഷീറ എം.കെ, ഇസ്ലാമിക് വിഭാഗം മേധാവി അൻവർ സ്വാദിഖ് വാഫി , അജ്ഞല ഹസ്ന.എം, മുഫീദ .പി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!