ബി.എഡിന്റെ കാലാവധി നീട്ടാൻ നീക്കം; പ്രതിഷേധം ശക്തമാകുന്നു
തേഞ്ഞിപ്പലം: കേരളത്തിലെ ബി.എഡ്. പഠനം അടുത്ത അധ്യായന വർഷം മുതൽ നാല് വർഷ ദൈർഘ്യമുള്ള ബിരുദ സംയോജിത കോഴ്‌സായി തുടങ്ങാൻ നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ) തീരുമാനിച്ചു. കോഴ്‌സിന് ഡിസംബർ 3 മുതൽ 31 വരെ ഓൺലൈനായി കൗൺസിൽ അപേക്ഷ സ്വീകരിക്കും. എട്ട് സെമസ്റ്ററുകളായി 4 വർഷമാണ് കോഴ്‌സ് ദൈർഘ്യം. എന്നാൽ ഇതിന് വേണ്ട മുന്നൊരുക്കങ്ങളോ അക്കാഡമിക് ചർച്ചകളോ ഒന്നും നടത്തിയിട്ടില്ല .കോഴ്‌സ് നടത്തിപ്പിന് മുമ്പ് വിശദപഠനത്തിന് വിധേയമാക്കമെന്ന് സെൽഫിനാസിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസ്സോസയേഷൻ ഭാരവാഹികൾ അറിയിച്ചു.
പത്ത് മാസം ദൈർഘ്യമുള്ള ബി.എഡ് പഠനം ഈയിടെയാണ് രണ്ട് വർഷമാക്കി ഉയർത്തിയത്. അതിൽ ഒരു ബാച്ച് പോലും പുറത്തിറങ്ങുന്നതിന് മുമ്പാണ് വിശദപഠനം പോലും നടത്താതെയുള്ള ഈ നീക്കം. ഈ നീക്കം കേരളത്തിലെ അഞ്ച് സർവകലാശാലകൾ നേരിട്ട് നടത്തുന്ന 40ഓളം സെന്ററുകളും സ്വാശ്രയ മേഖലയിൽ 150 ഇം സ്ഥാപനങ്ങളും പൂട്ടപ്പോകേണ്ട സ്ഥിതിയുണ്ടാകും. ഇന്റഗ്രേറ്റഡ് അധ്യാപക പരിശീലനത്തിനാവശ്യമായ ബിരുദ കോഴ്‌സുകൾ ഈ സ്ഥാപനങ്ങളോട് ചേർന്ന് ഒരുസർവകലാശാലയും നടത്തുന്നില്ല. ഇതു മൂലം വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യമാണ് നഷ്ടപ്പെടുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here