HomeNewsArtsസഞ്ചരിക്കുന്ന ചിത്രശാല വളാഞ്ചേരിയിലുമെത്തി; കൗതുകമായി ചിത്രപ്രദർശനം

സഞ്ചരിക്കുന്ന ചിത്രശാല വളാഞ്ചേരിയിലുമെത്തി; കൗതുകമായി ചിത്രപ്രദർശനം

art-gallery

സഞ്ചരിക്കുന്ന ചിത്രശാല വളാഞ്ചേരിയിലുമെത്തി; കൗതുകമായി ചിത്രപ്രദർശനം

വളാഞ്ചേരി: കേരളീയ കലാചരിത്രവുമായി കേരള ലളിതകലാ അക്കാദമിയുടെ ‘സഞ്ചരിക്കുന്ന ചിത്രശാല’ വളാഞ്ചേരി ബോയ്‌സ്, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ചിത്രപ്രദര്‍ശനം നടത്തി. ആധുനികസൗകര്യങ്ങളുള്ള വലിയ ബസ്സില്‍ കേരളത്തിന്റെ കലാചരിത്രം സാങ്കേതികവിദ്യകളോടെ സജ്ജീകരിച്ചത് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. സമകാലീന ചിത്രകലാശൈലിയില്‍ രചിച്ച ചിത്രങ്ങളുടെ നൂതനരീതിയും ആസ്വാദനതലവും സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ രാജേഷ് കരിങ്ങനാട് വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. രണ്ടായിരം വിദ്യാര്‍ഥികള്‍ ചിത്രപ്രദര്‍ശനം കണ്ടു. നഗരസഭാധ്യക്ഷ എം.ഷാഹിന, വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ വി.ജ്യോതി, പി.ടി.എ.പ്രസിഡന്റ് യു.ഷിഹാബ്, കുഞ്ഞാവ, പ്രിന്‍സിപ്പല്‍ പി.ഫാത്തിമക്കുട്ടി, എം.മോഹന്‍ദാസ്, പ്രഥമാധ്യാപിക സി.കെ. ശോഭ, ഇ.ഹസന്‍ തുടങ്ങിയവരും പ്രദര്‍ശനം കാണാനെത്തിയിരുന്നു.

സ്‌കൂളിലെ ചിത്രകലാകൂട്ടായ്മ നേതൃത്വംനല്‍കി. art-gallery

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!