ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വളാഞ്ചേരിയിൽ പെട്രോൾ പമ്പ് ഉപരോധിച്ച് എം.എസ്.എഫ്
വളാഞ്ചേരി: പെട്രോൾ വില നൂറ് കടന്നതോടെ രാജ്യത്തെ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നയമാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്നതെന്നാരോപിച്ച് എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റോഡിലുള്ള റിലയൻസ് പെട്രോൾ പമ്പ് ഉപരോധിച്ചു.
ഉപരോധ സമരം എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അഡ്വ ഒ.പി മുഹമ്മദ് റഊഫ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുൻസിപ്പൽ പ്രസിഡന്റ് സഫ്വാൻ മാരാത്ത്, ആക്ടിങ് സെക്രട്ടറി വി.പി ഫവാസ്, വൈസ് പ്രസിഡന്റ് ഷിബിലി പാലച്ചോട്, ആഷിക് മാരാത്ത്, സഫ്വാൻ കാർത്തല തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here