നീറ്റ് റാങ്ക് ജേതാക്കൾക്ക് എം.എസ്.എഫിന്റെ ആദരം
കൊളത്തൂർ: കൊളത്തൂർ: നീറ്റ് എൻട്രൻസിൽ ഉന്നത റാങ്ക് നേടി അഡ്മിഷന് തയ്യാറെടുക്കുന്ന നാടിനഭിമാനമായി മാറിയ കുട്ടി ഡോക്ടർമാരെ എം.എസ്.എഫ് മൂർക്കനാട് പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. നാല് കുട്ടികൾക്കാണ് അഖിലേന്ത്യാ തലത്തിൽ ആദ്യ രണ്ടായിരത്തിനുള്ളിൽ റാങ്കുള്ളത്. മേഘ മോഹൻ, സലീക്ക്, കീർത്തന, ഹലീമത്ത് ഷഹദിയ്യ എന്നിവരെയാണ് മൂർക്കനാട് പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി ആദരിച്ചത്. നാടിനഭിമാനമായി മാറിയ റാങ്ക് ജേതാക്കളെ ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം അവാർഡ് നൽകി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് താജുദ്ദീൻ ആധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി ഹംസ മാസ്റ്റർ, ജനറൽ സെക്രട്ടറി സക്കീർ,യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുദ്ധീൻ, ജനറൽ സെക്രട്ടറി അൽത്താഫ്, എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് ഉനൈസ് തുടങ്ങിയവർ ആശംസയറിയിച്ച് സംസാരിച്ചു. ഷലീക്ക് സ്വാഗതം പറഞ്ഞ ചടങ്ങിന് സാബിക്ക് നന്ദി പറഞ്ഞു. പഞ്ചായത്ത് നേതാക്കളായ ഫുഹദ്, സ്വാദിക്ക്, ഷിബിലി, ഫവാസ്, ശാക്കിർ, നിസാമുദ്ധീൻ, നബീൽ, സുഹൈൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here