കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് വന്‍ വിജയം, മലപ്പുറം ജില്ലയിൽ യു.ഡി.എസ്.എഫ് ആധിപത്യം
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍വിജയം. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളേജുകളില്‍ 140ലും എസ്എഫ്‌ഐ ചരിത്രവിജയം നേടി. മലപ്പുറം ജില്ലയിൽ കോളജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫിന് ഉജ്വല വിജയം. 40 കോളജുകളിൽ എംഎസ്എഫ് ഒറ്റയ്ക്കും 15 കോളജുകളിൽ കെഎസ്‍യു–എംഎസ്എഫ് (യുഡിഎസ്എഫ്) മുന്നണിയും ഭരണത്തിലെത്തിലേറിയതായി അവകാശപ്പെട്ടു. 22 കോളജുകളിൽ ഭരണത്തിലെത്തിയതായി എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. 152 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനും എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു. 71 കോളേജുകളില്‍ തനിച്ചും 27 കോളേജുകളില്‍ മുന്നണിയായും യൂണിയന്‍ നേടാന്‍ സാധിച്ചു.
കൊണ്ടോട്ടി ഗവ. കോളജിലും മങ്കട ഗവ. കോളജിലും ആദ്യമായി എം.എസ്.എഫ് ഭരണത്തിലെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ തുടർച്ചയായ 37–ാം വർഷവും വിജയം. മലപ്പുറം ഗവ. കോളജ് എസ്എഫ്ഐയിൽനിന്ന്് എംഎസ്എഫ് ഒറ്റയ്ക്ക് തിരിച്ചുപിടിച്ചു.
15 യുയുസിമാരെ കെഎസ്‌യു വിജയിപ്പിച്ചു. 25 കോളജുകളിൽ യുഡിഎസ്എഫ് സഖ്യം ഭരണത്തിലേറി. 17 ക്യാംപസുകൾ എസ്എഫ്ഐയിൽനിന്നു തിരിച്ചുപിടിച്ചു. വളാഞ്ചേരി എംഇഎസ് കോളജിൽ ചരിത്രത്തിലാദ്യമായി യുഡിഎസ്എഫ് സഖ്യം യൂണിയൻ നിലനിർത്തി.
ഒറ്റക്ക് നിലനിര്‍ത്തിയ കോളേജുകള്‍:
കോഴിക്കോട് ഫാറൂഖ് കോളേജ്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, യൂണിറ്റി കോളേജ് മഞ്ചേരി, ഫാറൂഖ് കോളേജ് കോട്ടക്കല്‍, ഖിദ്മത്ത് കോളേജ് തിരുനാവായ, മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍, എം.ഇ.എസ് കോളേജ് മമ്പാട്, എ.ഐ.എ കോളേജ് കുനിയില്‍, കെ.എം കോളേജ് വാലില്ലാപുഴ, മജ്മ ട്രൈനിംഗ് കോളേജ് , എം.എ.ഒ കോളേജ് എളയൂര്‍, കാലിക്കറ്റ് യൂ.സിറ്റി ടീച്ചേഴ്‌സ് എജുക്കേഷന്‍ സെന്റര്‍ കോളേജ് മഞ്ചേരി, ജാമിഅ കോളേജ് തൃക്കലങ്ങോട്, ദാറുല്‍ ഉലൂം ബി.എഡ് കോളേജ്, ദാറുല്‍ ഉലൂം അറബിക് കോളേജ്, അല്‍ ഹിദായ കോളേജ് തുറക്കല്‍, ഇ.എം.ഇ.എ ട്രൈനിംഗ് കോളേജ്, പി.പി.ടി.എം കോളേജ് ചേറൂര്‍, മലബാര്‍ കോളേജ് വേങ്ങര, എം.ഐ.സി കോളേജ് അത്താണിക്കല്‍, കെ.പി.പി.എം ബി.എഡ് കോളേജ്, എം.സി.ടി ബി.എഡ് കോളേജ്, ഐ.കെ.ടി.എം കോളേജ് ചെറുകുളമ്പ്, അന്‍വാര്‍ കോളേജ് തിരൂര്‍ക്കാട്, എം.എസ്.ടി.എം കോളേജ് പെരിന്തല്‍മണ്ണ, റൗളത്തുല്‍ ഉലൂം അറബിക് കോളേജ് കോഴിക്കോട്, ആര്‍ട്‌സ് കോളേജ് ചെറുവറ്റ, ഇലാഹിയ കോളേജ് ചേലിയ, ദാറുന്നുജൂം പേരാമ്പ്ര, ഐഡിയല്‍ കോളേജ് കുറ്റിയാടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, എം.ഇ.എസ് കോളേജ് വില്യാപ്പള്ളി, കെ.എം.ഒ കോളേജ് കൊടുവള്ളി, ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് കോളേജ്, സുന്നിയ്യ കോളേജ് ചേന്ദമംഗലൂര്‍, നാഷണല്‍ കോളേജ് പുളിയാവ്, എം.എച് കോളേജ് കുറ്റിയാടി, എം.ഇ.ടി കോളേജ് നാദാപുരം, എസ്.ഐ അറബിക് കോളേജ്, എസ്.ഐ വുമണ്‍സ് കോളേജ്, അല്‍ഫുര്‍ഖാന്‍ നാദാപുരം, ഹൈടെക് കോളേജ് നാദാപുരം, കെ.എം.ഒ ട്രൈനിംഗ് കോളേജ് കൊടുവള്ളി, സലഫി അറബിക് കോളേജ് മേപ്പയൂര്‍, നജാത്ത് കോളേജ് മണ്ണാര്‍ക്കാട് എന്നീ കോളേജുകള്‍ തനിച്ച് മത്സരിച്ച് നിലനിര്‍ത്തി.
എം.എ.എം.ഒ കോളേജ് മുക്കം, എം.ഇ.എസ് കോളേജ് ചാത്തമംഗലം, ഫാത്തിമ കോളേജ് മൂത്തേടം, സഹ്യ കോളേജ് വണ്ടൂര്‍, എസ്.എസ് കോളേജ് അരീക്കോട്, കെ.എസ്.എച്ച്.എം ട്രൈനിംഗ് കോളേജ് എടത്തനാട്ടുകര, പി.എം.എസ്.ടി.എം കുണ്ടൂര്‍, സി.സി.എസ്.ടി കോളേജ് ചെര്‍പുളശ്ശേരി, കെ.എസ്.എച്ച്.എം കോളേജ് എടത്തനാട്ടുകര, മലബാര്‍ കോളേജ് മൂടാടി, എ.വി.എ.എച്ച് കോളേജ് മേപ്പയൂര്‍, സില്‍വര്‍ കോളേജ് പേരാമ്പ്ര, ഗോള്‍ഡന്‍ ഹില്‍സ് കോളേജ് എളേറ്റില്‍ വട്ടോളി, എന്നീ കോളേജുകള്‍ സഖ്യമായി മത്സരിച്ച് നിലനിര്‍ത്തി.
മലപ്പുറം ഗവ. കോളേജ്, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്, ഡബ്ല്യൂ.എം.ഒ കോളേജ് മുട്ടില്‍, അമല്‍ കോളേജ് നിലമ്പൂര്‍, ഫാറൂക്ക് കോളേജ് കോട്ടക്കല്‍, ഗ്രേസ് വാലി കോളേജ് മരവട്ടം, മൗണ്ട് സീന കോളേജ് ഒറ്റപ്പാലം, നോബിള്‍ വുമണ്‍സ് കോളേജ്, നജാത്ത് കോളേജ് കരുവാരക്കുണ്ട്, മദീനത്തുല്‍ ഉലൂം കോളേജ്, മലബാര്‍ കോളേജ് മാണൂര്‍, എസ്.എം.ഐ കോളേജ് ചോമ്പാല, സി.എസ്.ഐ കോളേജ് ചോമ്പാല തുടങ്ങിയ കോളേജുകള്‍ തനിച്ച് മത്സരിച്ച് തിരിച്ച് പിടിച്ചു.
ഗവ. കോളേജ് കൊണ്ടോട്ടി, മങ്കട ഗവ. കോളേജ്, ജെംസ് കോളേജ് രാമപുരം, എച്ച്.എം കോളേജ് മഞ്ചേരി, കെ.എം.സി.ടി ആര്‍ട്‌സ് കോളേജ്, ബ്ലോസം കോളേജ് കൊണ്ടോട്ടി, സാഫി കോളേജ് വാഴയൂര്‍, എം.ഇ.എസ് കോളേജ് ആമയൂര്‍പട്ടാമ്പി തുടങ്ങിയ കോളേജുകള്‍ സഖ്യമായി മത്സരിച്ച് തിരിച്ച് പിടിച്ചു. തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ് തിരൂര്‍, സെന്റ് ഗ്രിഗോറിയസ് കോളേജ് മീനങ്ങാടി തുടങ്ങിയ ഇടങ്ങളില്‍ യു.യു.സി അടക്കമുള്ള സീറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം നടത്താനും സാധിച്ചു.
മലപ്പുറം ഗവ. വനിതാ കോളേജിൽ എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. 15‐ൽ 14 സീറ്റും നേടിയാണിത്. തവനൂർ ഗവ. കോളേജ്, തിരൂർ ടിഎംജി, പെരിന്തൽമണ്ണ പിടിഎം, മഞ്ചേരി എൻഎസ്എസ്, പൊന്നാനി എംഇഎസ്, കൂട്ടായി മൗലാന, തിരൂർ ജെഎം, എടപ്പാൾ അസ്ബ എന്നിവിടങ്ങളിൽ എസ്എഫ്‌ഐ തുടർച്ചയായി വിജയിച്ചു. മഞ്ചേരി എൻഎസ്എസിൽ തുടർച്ചയായി 45‐ാം വർഷമാണ് എസ്എഫ്‌ഐ യൂണിയൻ ഭരിക്കുന്നത്. 53‐ൽ 51 സീറ്റ‌് നേടിയാണ‌് ചരിത്രനേട്ടം. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന നിലമ്പൂർ ഗവ. കോളേജിൽ എസ്എഫ്‌ഐ വിജയിച്ചു. തിരൂരങ്ങാടി എൽബിഎസ‌്, നസ്‌റ തിരൂർക്കാട്, ഗവ. വിമൻസ് കോളേജ് മലപ്പുറം, തിരൂർ ജെഎം എന്നിവിടങ്ങളിൽ എംഎസ്എഫിൽനിന്ന‌് എസ്എഫ്‌ഐ യൂണിയൻ ഭരണം പിടിച്ചെടുത്തു. മലപ്പുറം ഗവ. കോളേജിൽ എസ്എഫ്‌ഐ പരാജയപ്പെട്ടു. മലപ്പുറം മഅ‌്ദിൻ കോളേജിലും എസ‌്എഫ‌്ഐ തുടർച്ചയായി ഭരണം നിലനിർത്തി.
സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന തൃശൂര്‍ ജില്ലയിലെ 26 കോളേജിൽ 24ലും കോളേജിലും യൂണിയൻ ഭരണം എസ്എഫ്ഐ നേടി. 20 കോളേജുകളിലും മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ തുത്തുവാരി. 10 കോളേജുകളിൽ ക്ലാസ് പ്രതിനിധികളടക്കം സംപൂർണ വിജയം നേടി. വടക്കാഞ്ചേരി വ്യാസ കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികൾക്ക് എതിരിലാതെയാണ് വിജയിച്ചത്. ചേലക്കര ഗവ. കോളേജ് യൂണിയൻ കെഎസ്യുവിൽനിന്ന് ഇക്കുറി എസ്എഫ്ഐ പിടിച്ചെടുത്തു.
ഓട്ടോണമസ് കോളേജായ സെന്റ്തോമസിൽ നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്വലവിജയം നേടിയിരുന്നു. കഴിഞ്ഞ വർഷം എസ്എഫ്ഐ നേടിയതിനേക്കാൾ ഇരട്ടിയിലധികം വോട്ട് കരസ്ഥമാക്കിയാണ് എസ്എഫ്ഐ ഉജ്വല വിജയം നേടിയത്. തൃശൂർ കേരളവർമ, പനമ്പിള്ളി ഗവ കോളേജ് ചാലക്കുടി, ഗവ കോളേജ് കുട്ടനെല്ലൂർ, ചേലക്കര ഐഎച്ച്ആർഡി, ചേലക്കര ആർട്സ് ആൻറ് സയൻസ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, എസ്എൻ വഴക്കുംപ്പാറ, ഐഎച്ച്ആർഡി നാട്ടിക, പുല്ലൂറ്റ് കെകെടിഎം, ശ്രീ ഗോകുലം ചേർപ്പ് എന്നീ കോളേജുകളിൽ ക്ലാസ് പ്രതിനിധികളടക്കം എല്ലാ സീറ്റിലും വിജയിച്ചു.
എംഒസി അക്കിക്കാവ്, പഴഞ്ഞി എംഡി, എൽത്തുരുത്ത് സെന്റ് അലോഷ്യസ്്, നാട്ടിക എസ്എൻ, നാട്ടിക എസ്എൻജിസി, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, തരണനെല്ലുർ കോളേജ് ഇരിങ്ങാലക്കുട, സെന്റ് തെരേസാസ് മാള, സെന്റ് ജോസഫ് പാവറട്ടി, എംഇഎസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും എസ്എഫ്ഐ തൂത്തുവാരി. മദർ ആർട്സ് ആന്റ് സയൻസ് കോളേജ് പെരുവല്ലുർ, നൈപുണ്യ കോളേജ് ചാലക്കുടി എന്നിവിടങ്ങളിലും ഭരണം നേടി. ഒല്ലുർ വൈലോപ്പിള്ളി ഗവ ആർട്സ് കോളേജിൽ എട്ട് ജനറൽ സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചു.
കോഴിക്കോട് ജില്ലയിലെ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ക്ക് തകര്‍പ്പന്‍ വിജയം. ജില്ലയിലെ പ്രധാന കോളേജുകളിലെല്ലാം യൂണിയന്‍ എസ്എഫ്‌ഐ നേടി. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പന്‍ കോളേജ്, ഗവ. കോളേജ് മടപ്പള്ളി, ഗവ. കോളേജ് കോടഞ്ചേരി, സികെജി ഗവ. കോളേജ് പേരാമ്പ്ര, മുചുകുന്ന് എസ്എആര്‍ബിടിഎം ഗവ. കോളേജ്,ചേളന്നൂര്‍ എസ്എന്‍ കോളേജ്, മൊകേരി ഗവ. കോളേജ്, നാദാപുരം ഐഎച്ച്ആര്‍ഡി കോളേജ്, കൊയിലാണ്ടി എസ്എന്‍ഡിപി കോളേജ്, ഗവ. കോളേജ് ബാലുശേരി, സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. കോളേജ് കൊടുവള്ളി, കൊയിലാണ്ടി ഗുരുദേവ കോളേജ്, വടകര കടത്തനാട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വടകര എസ്എന്‍ കോളേജ്, കോഴിക്കോട് ഗവ. ബിഎഡ് സെന്റര്‍, മാത്തറ പീകേ കോളേജ്, കുറ്റ്യാടി സഹകരണ കോളേജ്, മുക്കം ഐഎച്ച്ആര്‍ഡി കോളേജ്, താമരശേരി ഐച്ച്ആര്‍ഡി കോളേജ്, കോഴിക്കോട് കിളിയനാട് ഐഎച്ച്ആര്‍ഡി കോളേജ് , ചേളന്നൂര്‍ എസ്എന്‍ ബിഎഡ് കോളേജ്, പിവിഎസ് കോളേജ് പന്തീരങ്കാവ് എന്നിവടങ്ങളില്‍ എസ്എഫ്‌ഐക്കാണ് യൂണിയന്‍.
പാലക്കാട‌്
വിവിധ കോളേജ‌് യൂണിയനുകളിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐക്ക‌് ഉജ്വല വിജയം. 34 കോളേജിൽ 30 ഉം എസ‌്എഫ‌്ഐ നേടി. 44 യുയുസിമാരിൽ 36 ഉം എസ്എഫ്ഐ. കെഎസ‌് യു, എബിവിപി, എംഎസ‌്എഫ‌്, എഐഎസ‌്എഫ‌് അവിശുദ്ധ കൂട്ടുകെട്ടിനെ തൂത്തെറിഞ്ഞാണ‌് എസ‌്എഫ‌്ഐ വെന്നിക്കൊടി പാറിച്ചത‌്.
ചിറ്റൂർ ഗവ. കോളേജ‌്, ശ്രീകൃഷ‌്ണപുരം വിടിബി കോളേജ‌്, ചെമ്പൈ സംഗീത കോളേജ‌്, വടക്കഞ്ചേരി ലയൺസ‌്, വടക്കഞ്ചേരി ഐഎച്ച‌്ആർഡി എന്നിവിടങ്ങളിൽ നേരത്തേ തന്നെ എസ‌്എഫ‌്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യുടെ പെൺകരുത്ത്. എൻ എസ് എസ് കോളേജിൽ ചരിത്രത്തിലാദ്യമായാണ് മുഴുവൻ ജനറൽ സീറ്റിലും എസ് എഫ് ഐ വനിത സ്ഥാനർഥികൾ എതിരില്ലാതെ വിജയിച്ചത്. രണ്ട് വർഷമായി എബിവിപി കുത്തകയാക്കിവെച്ച കല്ലേപ്പുള്ളി ഐഎച്ച്‌ആർഡി കോളേജ് എസ്‌എഫ്‌ഐ നേടി. ചെർപ്പുളശേരി ഐഡിയൽ കോളേജിൽ എംഎസ്‌എഫ് കുത്തക തകർത്ത് എസ്‌എഫ്‌ഐ വിജയിച്ചു.
ശ്രീകൃഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ചെർപ്പുളശേരി ഐഡിയൽ കോളേജിൽ തെരഞ്ഞെടുപ്പ‌് നടന്ന മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ചെയർമാനായി മുഹമ്മദലി, വൈസ് ചെയർപേഴ്സൺ മേഘ്ന, യുയുസിമാരായി മുഹ്സിനും ഷമീറും ജനറൽസെക്രട്ടറി ഗോകുൽ എന്നിവരെ തെരഞ്ഞെടുത്തു. ആലത്തൂർ എസ് എൻ കോളേജിൽ എസ്എഫ്ഐ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റപ്പാലം ലക്ഷ്മീനാരായണ കോളേജിൽ എട്ടിൽ എട്ടും എസ്എഫ്ഐക്ക്. പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ യൂണിയൻ എസ്എഫ്ഐ നിലനിർത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here