പാഠപുസ്തക വിതരണത്തിലെ അപാകത:കാടാമ്പുഴയിൽ എം.എസ്.എഫ് പന്തം കൊളുത്തി പ്രകടനം നടത്തി
കാടാമ്പുഴ:പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക, അച്ചടിച്ച് വിതരണം ചെയ്ത പുസ്തകങ്ങളിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാറാക്കര പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി കാടാമ്പുഴ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജുനൈദ് പാമ്പലത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് റിഷാദ് ടി.പി, പഞ്ചായത്ത് പ്രസിഡന്റ് ഫഹദ് കാലൊടി ,ജനറൽ സെക്രട്ടറി റാഷിദ് പി.ടി, ഭാരവാഹികളായ സക്കീറലി പി, ഫാരിസ് .പി.എം, മജീദ് തയ്യിൽ, ജസീൽ എൻ, അസ്ഹറുദ്ദീൻ വി.പി, എന്നിവർ നേതൃത്വം നൽകി.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here