കുടുംബ നിഷേധ പ്രവണതകളെ കരുതിയിരിക്കണം: എം എസ് എം പ്രോഫ്കോൺ
കുറ്റിപ്പുറം: നവതലമുറയ്ക്കിടയിൽ കുടുംബ നിഷേധ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നതിനെ കരുതിയിരിക്കണമെന്ന് കുറ്റിപ്പുറത്ത് ആരംഭിച്ച മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് (എം എസ് എം) അന്താരാഷ്ട്ര പ്രൊഫഷണൽ വിദ്യാർഥി സമ്മേളനമായ ‘പ്രോഫ്കോൺ’ അഭിപ്രായപ്പെട്ടു. മാനസിക വികാസവും സാമൂഹിക ഭദ്രതയും നിലനിർത്തുന്നതിൽ കുടുംബ വ്യവസ്ഥിതിയുടെ പങ്ക് അനിഷേധ്യമാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉദാരവ്യക്തിവാദത്തിന്റെ വക്താക്കൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കുടുംബ നിരാകരണവും സദാചാര നിഷേധവും അത്യന്തം അപകടകരമാണ്. ഇതിനെതിരെ ബൗദ്ധികവും ധാർമികവുമായ ബോധവൽക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും പ്രോഫ്കോൺ അഭിപ്രായപ്പെട്ടു.
കുറ്റിപ്പുറം ഒലീവ് കൺവെൻഷൻ സെൻ്ററിൽ സംസ്ഥാന ഹജ്ജ്- കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ. എന്‍. എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. തുടർന്ന് നടന്ന പഠന സെക്ഷനിൽ മുഹമ്മദ് അമീർ അൻസാർ നന്മണ്ട എന്നിവർ സംസാരിച്ചു. എം എസ് എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്‌ലഹ്, സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ, സംസ്ഥാന ട്രഷറർ നവാസ് സ്വലാഹി, നബീൽ നാസർ, വാസിഫ് എൻ എ ടി കാലിക്കറ്റ്, ഡോ. പി പി അബ്ദുൽ ഹഖ്, ഡോ. പി പി മുഹമ്മദ്, ഷുക്കൂർ സ്വലാഹി, മുബഷിർ കോട്ടക്കൽ, മുഹമ്മദ് മുസ്തഫ, അൻസബ് സ്വബാഹി, എന്നിവർ സംബന്ധിച്ചു. ഇന്ന് നടക്കുന്ന ‘പ്രൊഫഷണൽ എക്സലൻസ്’ സെഷനിൽ
മുസ്തഫാ സൈതലവി (സി ഇ ഒ, എബിറ്റാ ഐ ഐ), ഫൈസൽ (Sr. Data Scientist), ഷജൽ കക്കോടി, വാഫി ഷിഹാദ് എന്നിവർ പങ്കെടുക്കും. ഹനീഫ് കായക്കൊടി, എം. എം. അക്ബർ, അൻസാർ നന്മണ്ട, മുസ്തഫാ തൻവീർ, അഹ്‌മദ് അനസ് മൗലവി, എൻ. വി. സക്കരിയ, ഉനൈസ് പാപ്പിനിശ്ശേരി, ഡോ. മുനീർ മദനി, ഡോ. സുൽഫീക്കറലി, ശരീഫ് മേലേതിൽ, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ജലീൽ മാമാങ്കര, സദാദ് അബ്ദുസ്സമദ്, നാസിം റഹ്‌മാൻ, അബ്ദുസലാം ശാക്കിർ, ഷഫീഖ് ഹസ്സൻ, മഹ്സും അഹ്‌മദ്, ഫഹദ് ബിൻ റഷീദ്, യഹിയ കാളികാവ് ഡോ. ടി. കെ. സലാഹുദ്ദീൻ, ഡോ. തഹ്സിൻ, ഡോ. അഫ്സൽ, ഡോ. ബിദർ, ജൗഹർ അയനിക്കോട്, ഡോ. മൻസൂർ അലി, ഡോ. അജീഷ് എ പി, ഡോ. അസ്‌ലം കുഞ്ഞി മുഹമ്മദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സന്ദീപ് വാര്യർ, പി.വി. അഹ്‌മദ് സാജു, അലോഷ്യസ് സേവിയർ, പി. കെ. നവാസ്, സെയ്ദ് മുഹമ്മദ്, ഇത്തിഹാദ് സലഫി, സാദിഖ്, ജാസിർ രണ്ടത്താണി എന്നിവർ സിമ്പോസിയത്തിന് നേതൃത്വം നൽകും. നാളെ ഉച്ചയ്ക്കു നടക്കുന്ന സമാപന സെഷൻ കെ. എൻ. എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഡോ. പി. എ. കബീർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, ഡോ. മാസിൻ അൽ മസൗദി, അഡ്വ. ഹാരിസ് ബീരാൻ എം.പി, കെ. എൻ. എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ്, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, അബ്ദുൽ മജീദ് സ്വലാഹി, എം. എസ്. എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്വ്‌ലഹ്, ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ, സുബൈർ പീടിയേക്കൽ എന്നിവർ സംസാരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here