HomeNewsEnvironmentalവളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

വളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

വളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

വളാഞ്ചേരി : വളാഞ്ചേരിയിൽ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ 370 കിലോയോളം അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മൊത്തവില്പനശാലയുടെ ഗോഡൗണിൽ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിച്ച കവർ, ഗ്ലാസ്, സ്ട്രോ, പ്ലേറ്റ് തുടങ്ങി 370 കിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പിടിച്ചെടുത്തവയിലുണ്ടായിരുന്നത്.
നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, ജെ എച്ച് ഐ മാരായ ഫൗസിയ, ബിന്ദു, അഷ്റഫ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.തുടർന്നും നിരോധിത പ്ലാസ്റ്റിക് ഉല്പപന്നങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!