കോട്ടക്കൽ നഗരസഭാ ചെയർമാന് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടക്കൽ: കോട്ടക്കൽ നഗരസഭ ചെയർമാന് കൊവിഡ് 19 പോസിറ്റീവാണെന്ന റിപ്പോർട്ട് പുറത്ത് വന്നു. ചങ്കുവട്ടി സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെയർമാൻ്റെ കുടുംബത്തിൽപെട്ടവർക്ക് രോഗം മുൻപ് സ്ഥിരികരിച്ചിരുന്നു. താനുമായി സമ്പർക്കം പുലർത്തിയിരുന്ന കൗൺസിലർമാർ, ഉദ്യോഗസ്ഥർ, മറ്റു പൊതു പ്രവർത്തകർ ക്വാറെൻ്റയിനിൽ പോകണമെന്നും ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും ചെയർമാൻ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here