HomeNewsTrafficവളാഞ്ചേരിയിലെ ട്രാഫിക് പരിഷ്കാരം; വിശദീകരണവുമായി നഗരസഭാധ്യക്ഷൻ

വളാഞ്ചേരിയിലെ ട്രാഫിക് പരിഷ്കാരം; വിശദീകരണവുമായി നഗരസഭാധ്യക്ഷൻ

traffic-light-valanchery

വളാഞ്ചേരിയിലെ ട്രാഫിക് പരിഷ്കാരം; വിശദീകരണവുമായി നഗരസഭാധ്യക്ഷൻ

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ വർഷങ്ങൾക്ക് ശേഷം ട്രാഫിക്ക് സിഗ്നൽ പുനസ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ്. സിഗ്നൽ പ്രവർത്തനം തുടങ്ങിയതിനെതുടർന്ന് വളാഞ്ചേരി നഗരത്തിൽ മുക്കിലപ്പീടിക വരെയും വൈക്കത്തൂർ വരെയും നീളത്തിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഈ കുരുക്കിനെ വിമർശിച്ചും ന്യായീകരിച്ചും അതോടൊപ്പം തന്നെ ഫ്രീ ലെഫ്റ്റ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യപ്പെട്ടും സമൂഹമാധ്യമങ്ങളിലും മറ്റുമായി നിരവധി കമൻ്റുകൾ നിറയുകയാണ്. ഇതിനെ തുടർന്നാണ് വിശദീകരണവുമായി വളാഞ്ചേരി നഗരസഭാധ്യക്ഷൻ രംഗത്തെത്തിയത്.
traffic-light-valanchery
വൈകുന്നേരം 6.30 മുതൽ ആരംഭിച്ച സിഗ്നൽ സിസ്റ്റത്തെ ആറു മണിക്ക് തന്നെ പരാജയമായി വിലയിരുത്തിയവരുമുണ്ടെന്നും പുതിയ പരിഷ്കാരം പരിചയം ആകുന്നതു വരെയുള്ള പ്രയാസം ഉണ്ടാവുക സ്വാഭാവികമാണെന്നും ചെയർമാൻ പറഞ്ഞു. ഓരോ പുതിയ മാറ്റങ്ങളും നാട്ടിലുള്ള ആളുകൾക്ക് ഗുണകരമാകുന്ന രീതിയിൽ ആണ് നമ്മൾ നടപ്പിലാക്കുമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നിലവിൽ വന്നിട്ടുള്ളതെന്നും നിലവിലുള്ള സ്ഥിതി ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സ്ഥിതി വന്നാൽ സിഗ്നൽ സിസ്റ്റം നിർത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പോസ്റ്റ് വായിക്കാം
പ്രിയപ്പെട്ട നാട്ടുകാരെ,
വളാഞ്ചേരി ടൗണിൽ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ഇന്നലെ 8.10.2021 മുതൽ സമയം ക്രമീകരിച്ച ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിരിക്കുകയാണ്. ഈ സിഗ്നൽ ലൈറ്റിന് 3 സംവിധാനങ്ങളുണ്ട്,
1. ഓരോ റോഡിനും നിശ്ചിത സമയം ക്രമീകരിച്ചു ഉള്ള സംവിധാനം
2. സമയമില്ലാതെ വാഹനങ്ങൾക്ക് അനുസരിച്ച് റോഡ് തുറന്നു കൊടുക്കുന്ന സംവിധാനം.
3. ലൈറ്റ് മഞ്ഞ കളറോട് കൂടി മിന്നി ഡ്രൈവർമാർക്ക് സ്വയം നിയന്ത്രിച്ച് പോകുന്ന, പോലീസ് നിയന്ത്രിക്കുന്ന സംവിധാനം.
വൈകുന്നേരം 6.30 മുതൽ ആരംഭിച്ച സിഗ്നൽ സിസ്റ്റത്തെ ആറു മണിക്ക് തന്നെ പരാജയമായി വിലയിരുത്തിയവരുമുണ്ട്.പുതിയ പരിഷ്കാരം പരിചയം ആകുന്നതു വരെയുള്ള പ്രയാസം ഉണ്ടാവുക സ്വാഭാവികമാണ്. നമ്മൾ മറ്റു ടൗണുകളിലും, വിദേശ രാഷ്ട്രങ്ങളിലും പോകുന്ന സമയങ്ങളിൽ ട്രാഫിക് സിസ്റ്റം നമ്മൾ പാലിക്കാറുണ്ട്. ഇന്നലെ ഇത് സ്ഥാപിച്ചത് മുതൽ ഒട്ടേറെപ്പേർ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറുകൾ ഇടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓരോ പുതിയ മാറ്റങ്ങളും നാട്ടിലുള്ള ആളുകൾക്ക് ഗുണകരമാകുന്ന രീതിയിൽ ആണ് നമ്മൾ നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നിലവിൽ വന്നിട്ടുള്ളത്. നിലവിലെ ക്രമീകരണത്തോട് ട്രാഫിക് നിയമങ്ങൾപാലിച്ചും നിയമപാലകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിക്കുന്നു. നിലവിലുള്ള സ്ഥിതി ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സ്ഥിതി വന്നാൽ സിഗ്നൽ സിസ്റ്റം നിർത്തുക തന്നെ ചെയ്യും. എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് നഗരസഭക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു .
അഷ്റഫ് അമ്പലത്തിങ്ങൽ
ചെയർമാൻ
വളാഞ്ചേരി നഗരസഭ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!