വളാഞ്ചേരി നഗരസഭ ചെയർപേഴ്സണ് കോവിഡ്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ അധ്യക്ഷക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭാധ്യക്ഷ സി.കെ റുഫീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്ത് 14 ന് വളാഞ്ചേരി പി.എച്.സിയിൽ വച്ച് ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ലഭിച്ച പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ചെയർപേഴ്സണ് നിലവിൽ അരോഗ്യപ്രശ്നങ്ങളില്ലെന്ന് അറിയുന്നു. താനുമായി ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ചെയർപേഴ്സൺ അറിയിച്ചു. ആഗസ്റ്റ് 12ന് കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും യോഗം അധ്യക്ഷയുടെ നേതൃത്വത്തിൽ ചേർന്നു നഗരസഭയിൽ അടച്ചിടലിന് കളക്ടറോട് ശുപാർശ ചെയ്തിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here