കുടിവെളള വിതരണ പദ്ധതിക്ക് ഫണ്ട് അനുവധിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി വളാഞ്ചേരി നഗരസഭാധ്യക്ഷൻ
വളാഞ്ചേരി നഗരസഭയിലെ കുടിവെളള വിതരണ പദ്ധതി നടപ്പിലാക്കുന്നതിനാവിശ്യമായ ഫണ്ട് കേരള സർക്കാറിന്റെ ജല സേചന വകുപ്പിൽ നിന്നും അനുവദിക്കുന്നതിനാവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആ വിശ്യപ്പെട്ടുകൊണ്ട് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. നിലവിൽ നഗരസഭയിലെ പ്രദേശങ്ങളിൽ ഇരിമ്പിളിയം കുടിവെള്ള പദ്ധതിയിൽ നിന്നുമാണ് വെള്ളം വിതരണം ചെയ്യുന്നത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ഈ പദ്ധതിയിൽ നിന്നുമുള്ള കുടിവെള്ള വിതരണം വളരെ കുറഞ്ഞ രീതിയിൽ മാത്രമേ ലഭിക്കുന്നത്. പൂർണമായും വേനലിൽ വെള്ളം ലഭിക്കുന്നതിനുവേണ്ടി നഗരസഭക്ക് മാത്രമായി കുടിവെള്ള പദ്ധതി നടപ്പിലാക്കേണ്ടതായിട്ടുണ്ട്.
നഗരസഭയിലെ ഉയർന്ന പ്രദേശത്ത് വാട്ടർ ടാങ്ക് സ്ഥാപിച്ച് വിതരണം ചെയ്യുവാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്. ഇതിനായി കേരള വാട്ടർ അതോറിറ്റിയോട് നഗരസഭ ആവിശ്യപെട്ടതു പ്രകാരം 120 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതുമാണ്.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമ്മാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, കൗൺസിലർ സിദ്ധീഖ് ഹാജി, ഈ സ മാസ്റ്റർ, ഷിഹാബ് പാറക്കൽ,കെ.എം ഗഫൂർ, ആബിദലി ടി.കെ, സലാം വളാഞ്ചേരി, നീറ്റു കാട്ടിൽ മുഹമ്മദലി, ദാവൂദ് മാസ്റ്റർ,മൂർക്കത്ത് മുസ്തഫ, മുസ്തഫ മാസ്റ്റർ, ഷാഫി പി.പി, അഡ്വാ.ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here