HomeNewsImpactവളാഞ്ചേരി ഓൺലൈൻ ന്യൂസ് ഇം‌പാക്ട്; അനധികൃത മത്സ്യക്കച്ചവടം നിർത്താൻ നഗരസഭയുടെ ഉത്തരവ്

വളാഞ്ചേരി ഓൺലൈൻ ന്യൂസ് ഇം‌പാക്ട്; അനധികൃത മത്സ്യക്കച്ചവടം നിർത്താൻ നഗരസഭയുടെ ഉത്തരവ്

fish-market

വളാഞ്ചേരി ഓൺലൈൻ ന്യൂസ് ഇം‌പാക്ട്; അനധികൃത മത്സ്യക്കച്ചവടം നിർത്താൻ നഗരസഭയുടെ ഉത്തരവ്

വളാഞ്ചേരി: വൈക്കത്തൂരിൽ ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മത്സ്യക്കച്ചവടം നിർത്താൻ നഗരസഭ ഉത്തരവ് നൽകി. നഗരസഭയുടെ അനുമതിയില്ലാതെ വ്യക്തിയുടെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ച മത്സ്യക്കച്ചവടം നിർത്തണമെന്നാവശ്യപ്പെട്ട് വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷൻ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
fish-waste
ഇതേത്തുടർന്ന് നഗരസഭയുടെ ആരോഗ്യ വകുപ്പുദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മത്സ്യക്കച്ചവടം തുടങ്ങിയതോടെ വൈക്കത്തൂർ മേഖലയിലനുഭവപ്പെട്ട ദുരിതം ’വളാഞ്ചേരി ഓൺലൈനിൽ’ റിപ്പോർട്ട് ചെയ്തിരുന്നു.
fish-market
നിർമാണജോലികൾ നടക്കുന്നതിനാലാണ് മത്സ്യത്തിന്റെ മൊത്തക്കച്ചവടം മാർക്കറ്റിൽ നിരോധിച്ചത്. നിർമാണജോലികൾ അന്തിമഘട്ടത്തിലെത്തിലാണെന്നും രണ്ടുദിവസത്തിനകം മാർക്കറ്റ് തുറക്കുമെന്നും നഗരസഭ സെക്രട്ടറി (ഇൻചാർജ്) സുനിൽകുമാർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!