കോവിഡ് 19; വളാഞ്ചേരി നഗരത്തിലെ ബാറുകൾ ഉടൻ അടച്ചു പൂട്ടണം- മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി
ലോകത്ത് മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് (കോവിഡ് 19) മലപ്പുറം ജില്ലയിലും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി നഗരത്തിലെ ബാറുകൾ ഉടൻ അടച്ചു പൂട്ടണമെന്ന് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. വളാഞ്ചേരി നഗരസഭയിൽ ഉടൻ കൌൺസിൽ യോഗം വിളിച്ചു നഗരത്തിൽ പ്രവർത്തിക്കുന്ന ബാറുകൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും അല്ലാത്ത പക്ഷം ബാറുകൾക്ക് മുന്നിൽ ഉപരോധം തീർക്കുമെന്നും ശക്തമായ സമര പരിപാടികളുമായി യൂത്ത് ലീഗ് രംഗത്തുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്തും കഫർട്ട് സ്റ്റേഷനിലും കൂടുതൽ ജാഗ്രതാ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും
നഗരസഭയും ആരോഗ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെയും വൈറ്റ് ഗാർഡ് വളണ്ടീയർമാരുടെയും സേവനം മുഴുവൻ സമയവും ഉണ്ടാകുമെന്നും ആവശ്യം വരുന്ന സമയത്ത് രക്തം നൽകാൻ പ്രവർത്തകന്മാരെ സജ്ജരാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ നഗരസഭാ സെക്രട്ടറിക്ക് ഉറപ്പു നൽകി. വളാഞ്ചേരി മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് സിഎം റിയാസ്, ജനറൽ സെക്രട്ടറി മുജീബ് വാലാസി, ട്രഷറർ അൻവർ മുളമുക്കിൽ ഭാരവാഹികളായ സയ്യിദ് ഹാഷിം തങ്ങൾ, ജാഫർ മാരാത്ത്, നിസാർ ബാബു, മുഹ്സിൻ വടക്കുംമുറി തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here