വട്ടംകുളം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അധികൃതരുടെ അനാസ്‌ഥ മൂലം താളം തെറ്റുന്നു: യൂത്ത് ലീഗ്
എടപ്പാൾ: കോവിഡ് കേസുകൾ അധികരിച്ച വട്ടംകുളം പഞ്ചായത്തിൽ കോവിഡ് ടെസ്റ്റുകൾക്ക് രാവിലെ ജനങ്ങളെ വിളിച്ചു വരുത്തി ഉച്ചവരെ ആരോഗ്യ ഉദ്യോഗസ്ഥരെ കാത്തു നിൽക്കേണ്ടി വന്നത് പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന് യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി . മഞ്ചേരിയിൽ നിന്നും ടെസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ എത്തിയിട്ടും ഗർഭിണികളും കുട്ടികളുമുൾപ്പടെ നൂറിലധികം പേരാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരെ കാത്തു നിൽക്കേണ്ടി വന്നത്.
തുടർന്ന് ആൾക്കൂടം ബഹളം വെച്ചതിനാലാണ് ഉച്ചയോട് കൂടി നടപടികൾ എടുത്തത്. കോവിഡ് പ്രതിരോധ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നിയന്ത്രണം ഏറ്റെടുക്കേണ്ട പഞ്ചായത്ത് അധഃകൃതർ ഇത്തരം വിഷയങ്ങളിൽ അലംഭാവം കാണിക്കുന്നത് നോക്കി നിൽക്കാനാവില്ലെന്നും യൂത്ത് ലീഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് പത്തിൽ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ മുജീബ് അധ്യക്ഷത വഹിച്ചു. തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ്, പിവി ഷുഹൈബ്, ഹസ്സൈനാർ നെല്ലിശ്ശേരി, സജീർ എംഎം, മൻസൂർ മരയംങ്ങാട്ട്, സുലൈമാൻ മൂതൂർ, റഫീഖ് ചേകനൂർ,ഗഫൂർ മാണൂർ, ശരീഫ് നിച്ചു, ഏവി നബീൽ, സാദിക്ക് പോട്ടൂർ, ഷഹീർ മൂതൂർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here