സ്ഥിരം തടയണ നിർമ്മിക്കാതെ എടയൂരിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിക്കണം-യൂത്ത് ലീഗ്
വളാഞ്ചേരി: സ്ഥിരം തടയണ നിർമിക്കാതെ ഇരിമ്പിളിയം ത്വരിത കുടിവെള്ള പദ്ധതിയിൽനിന്ന് എടയൂരിലേക്ക് വെള്ളം എടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ ലേക്കും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള ഇരിമ്പിളിയം ത്വരിത കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് പഞ്ചായത്തിലെ മേചീരിപറമ്പിലെ ഇടിയറ കടവിലാണ്. 120 കുതിരശക്തിയുള്ള രണ്ടു വലിയ മോട്ടോറുകൾ ആണ് നിലവിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ജലലഭ്യത കുറവായതിനാൽ ഒരു മോട്ടോർ ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. രണ്ടു മോട്ടോർ ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ മേചീരിപ്പരമ്പ്, വെളികുളം, ഇരിമ്പിളിയം തുടങ്ങിയ ഭാഗങ്ങളിലെ കിണറുകളും ജലാശയങ്ങളിലും വെള്ളം ഉൾവലിയുകയും വറ്റിവരളുകയും പതിവാണ്. പുഴയിൽ യഥേഷ്ടം വെള്ളം ഉള്ളകാലം ആയിട്ടുപോലും പോലും വലിയകുന്ന്, കൊടുമുടി, പുറമണ്ണൂർ, കോട്ടപ്പുറം, വെണ്ടല്ലൂർ എന്നീ ഭാഗങ്ങളിലും വളാഞ്ചേരി മുനിസിപ്പൽ പ്രദേശങ്ങളിലും 6 ദിവസത്തിലൊരിക്കലാണ് ആണ് ജലവിതരണം നടക്കുന്നത്. പരിസരവാസികൾക്ക് വർഷകാലങ്ങളിൽ മാത്രമാണ് ആണ് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ലഭിക്കുന്നത്.
പദ്ധതിയുടെ ടാങ്ക് സ്ഥിതിചെയ്യുന്നത് ആന്തൂർ ചോലയിലെ നെല്ലിക്ക പറമ്പിലാണ്. ഇതിനുപുറമേ പുതുതായി ഒരു ജലസംഭരണ ടാങ്കിന്റെയും ജല ശുദ്ധീകരണ സ്റ്റേഷന്റെയും പണി ആരംഭിച്ചിട്ടുണ്ട്. ഇടിയറ കടവു മുതൽ എടയൂർ പഞ്ചായത്ത് വരെ റോഡിനു സമാന്തരമായി നിരനിരയായി കൂറ്റൻ പൈപ്പുകളും നിരത്തിയിരിക്കുന്നു. ഒരു മോട്ടോർ തന്നെ സ്ഥിരമായി പ്രവർത്തിക്കാനുള്ള ജലം ഇടിയറ കടവിൽ ലഭ്യമല്ലെന്നിരിക്കെ മൂന്നാമത് ഒരു മോട്ടോർ കൂടി സ്ഥാപിച്ചു എടയുരിലേക്ക് കുടിവെള്ളം കൊണ്ടു പോകുവാൻ ഉള്ള പ്രവർത്തികളാണ് നടന്നുവരുന്നത്. ജലലഭ്യത ഉറപ്പാക്കുന്നതിനായി സ്ഥിരം തടയണ നിർമ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം യാഥാർഥ്യമാകാതെ ഇവിടെ നിന്ന് വെള്ളം കൊണ്ടു പോകുവാൻ ഉള്ള നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടു നിൽക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാജിദ് ഇരിമ്പിളിയം, ടി.പി.കെ അബ്ദുള്ള, യൂസഫലി കൊടുമുടി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here