ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കരയിലെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
മാറാക്കര: ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാതൃകയായി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും വൈറ്റ് ഗാർഡ് അംഗങ്ങളുമാണ് പഞ്ചായത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും അണു നശീകരണം നടത്തി സേവന ദിനം ആചരിച്ചത്. എ.സി നിരപ്പിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.മദുസൂദനൻ സേവന ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, പഞ്ചായത്ത് മെമ്പർ എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി. കുഞ്ഞുട്ടി ഹാജി, ഒ.പി കുഞ്ഞിമുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ സകരിയ്യ, ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുബഷിർ സി, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, യൂത്ത് ലീഗ് വാർഡ് പ്രസിഡൻ്റ് ഷഫീഖ് കണക്കേതിൽ, ജനറൽ സെക്രട്ടറി റഷീദ് പുല്ലാട്ടിൽ, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ നജീബ് ഒ.കെ, കെ.പി സിദ്ദീഖ് എന്നിവർ സംസാരിച്ചു. വൈറ്റ് ഗാർഡ് അംഗങ്ങളായ മുർഷിദ് പി.കെ, നിസാം പി, മുഹമ്മദ് എന്ന മുത്തു പി, നിഷാദ് എം.പി, ജാബിർ, അനസ് പി.പി, ഫവാസ് നെടുവഞ്ചേരി എന്നിവർ നേതൃത്വം നൽകി. എ.സി നിരപ്പിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, ഡയാലിസിസ് സെൻ്റർ പരിസരം, കൃഷിഭവൻ, സി.എച്ച് സെൻ്റർ, കാടാമ്പുഴ ക്ഷേത്രപരിസരം, ബസ് സ്റ്റാൻ്റ് പരിസരം, ഓട്ടോറിക്ഷാ പാർക്കിംഗ് പോയിൻ്റ്, പോലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫീസ്, ജാറത്തിങ്ങൽ സബ് സെൻറർ എന്നിവിടങ്ങളിൽ സേവന ദിനത്തിൻ്റെ ഭാഗമായ് കോവിഡ് 19 അണു നശീകരണം നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here