അപകടം തടയാൻ കുറ്റിപ്പുറത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിലൂടെ അമിത വേഗത്തിലെത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പ്രത്യേക സ്ക്വാഡ് പിടികൂടി. കോഴിക്കോട് ഭാഗത്തുനിന്ന് അമിത വേഗത്തിൽ പാലത്തിലൂടെ എത്തിയ ബസ് അധികൃതർ തടഞ്ഞു പിഴ ചുമത്തി. അപകടകരമായ രീതിയിൽ ഓടിച്ച 17 വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി.
രൂപംമാറ്റിയ എട്ടു ബൈക്കുകൾക്കെതിരെ നടപടി സ്വീകരിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രണ്ടു പേരെ പിടികൂടി ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടിസ് നൽകി. മലപ്പുറം ആർടിഒയുടെ നിർദേശപ്രകാരമാണ് കുറ്റിപ്പുറത്ത് അപകടം തടയുന്നതിനായി ഇന്നലെ മുതൽ പരിശോധന കർശനമാക്കിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here