പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് കയറ്റൽ; പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
തിരൂർ : യാത്രക്കാരെമാത്രം കയറ്റിപ്പോകേണ്ട ഓട്ടോറിക്ഷകളിൽ ചരക്കുകൾ കയറ്റിക്കൊണ്ടു പോകുന്നുവെന്ന പരാതിയിൽ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ പത്ത് ഓട്ടോറിക്ഷകൾ പിടികൂടി. തിരൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് മലപ്പുറം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് വാഹനങ്ങൾ പിടികൂടിയത്. ഒരു ഓട്ടോറിക്ഷയ്ക്ക് 3000 രൂപ വീതം 30,000 രൂപ പിഴയീടാക്കി. എം.വി.ഐ. രാംജി. കെ. കരൺ, എ.എം.വി.ഐമാരായ എം. സലീഷ്, ഹരിലാൽ, മനോഹരൻ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here