വളാഞ്ചേരി നഗരസഭയുടെ “എന്റെ നഗരം, എന്റെ പൂന്തോട്ടം” പദ്ധതിക്ക് സ്വാതന്ത്ര്യ ദിനത്തിൽ തുടക്കമായി
വളാഞ്ചേരി: മാലിന്യ മുക്ത വളാഞ്ചേരി എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കൊണ്ട് നഗര സഭയിലെ ക്ലബ്ബുകൾ, സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുടെ സഹകരണത്തോടെ “എന്റെ നഗരം, എന്റെ പൂന്തോട്ടം” എന്ന ക്യാമ്പയിന് ആഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ. മാലിന്യ സംസ്കരണതോടൊപ്പം,നഗരത്തെ സൗന്ദര്യ വൽക്കരിച്ചു വളാഞ്ചേരി നഗരസഭയെ ക്ലീൻ സിറ്റി ആക്കുക എന്നതു കൂടി പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട് .അതിൽ നഗരസഭയോടൊപ്പം യുവജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കികൊണ്ടാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നത്. പദ്ധതിയുടെ ഉൽഘാടന പരിപാടിയുടെ ഭാഗമായി കാവുംപുറം പെട്രോൾ പമ്പ് മുതൽ മീമ്പാറ ഹൈസ്കൂൾ വരെ സൗന്ദര്യ വൽക്കരണം നടത്തി ബ്രദേഴ്സ് മീമ്പാറയും, വളാഞ്ചേരി പോസ്റ്റ് ഓഫിസ് മുതൽ വളാഞ്ചേരി നഗരസഭ ഓഫീസ് വരെ ഒരു ഭാഗത്ത് ചെഗുവേര കൾച്ചറൽ ഫോറവും, എതിർവശത്ത് ഓയിസ്ക ഇന്റർനാഷണൽ ചാപ്റ്റർ വളാഞ്ചേരിയും ഏറ്റെടുത്തു സൗന്ദര്യവൽക്കരം നടത്തി.
പദ്ധതിയുടെ മുൻസിപ്പൽ തല ഉൽഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വളാഞ്ചേരി പോസ്റ്റ് ഓഫിസ് മുതൽ വളാഞ്ചേരി നഗരസഭ ഓഫീസ് വരെ ഒരു ഭാഗത്ത് ചെഗുവേര കൾച്ചറൽ ഫോറം നടത്തിയ സൗന്ദര്യ വൽക്കരണ പരിപാടി Dr .എൻ.എം മുജീബ് റഹ്‌മാൻ ഉൽഘാടനം ചെയ്തു .ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സിഎം റിയാസ് ,റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് ,കൗൺസിലർ ഇ.പി അച്യുതൻ ,സദാനന്ദൻ ,ഉണ്ണികൃഷ്ണൻ ,ഫൈസൽ തങ്ങൾ ,നഗരസഭ സെക്രട്ടറി സീന ,ഹെൽത്ത് ഇൻസ്‌പെക്ടർ അഷ്‌റഫ് ടി.പി ,കൗൺസിലർമാർ ,വിവിധ ക്ലബ് പ്രതിനിധികൾ ,നഗരസഭാ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു .
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here