HomeNewsPoliticsകോവിഡ് വാക്സിൻ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം -യൂത്ത് ലീഗ്

കോവിഡ് വാക്സിൻ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം -യൂത്ത് ലീഗ്

vaccine-covid-19

കോവിഡ് വാക്സിൻ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം -യൂത്ത് ലീഗ്

തേഞ്ഞിപ്പലം: കോവിഡ് വാക്സിൻ അനുവദിക്കുന്നതിൽ മലപ്പുറം ജില്ലയോടുള്ള അവഗണ
നഅവസാനിപ്പിക്കണം- യൂത്ത് ലീഗ്. 18 നും 45 നും ഇടക്ക് പ്രായമു ള്ളവർക്ക് മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാതെ ജില്ലയോടു കാണിക്കുന്ന അവഗണന അവസാനിപ്പി ക്കണമെന്ന് വള്ളിക്കുന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഓൺലൈൻ റജിസ്റ്റർ ചെയ്തിട്ടും വാക്സിനെടുക്കാൻ കഴിയാതെ നിരവധി പേരാണ് കാത്തിരി ക്കുന്നത്. വിരലിലെണ്ണാവുന്ന വർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുന്നത്. ഓൺലൈൻ റജിസ്റ്റർ ചെയ്തവർക്ക് വാക്സിനെടുക്കാനുള്ള കേന്ദ്രങ്ങളും സമയവും ലഭിക്കാനുള്ള രണ്ടാംഘട്ട റജിസ്റ്റർ ചെയ്യാൻ പലർക്കും സാധിക്കുന്നില്ല.

ഓരോ പഞ്ചായത്തിലെയും ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യതയുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്.ജില്ലയിലെ ഓരോ പഞ്ചായത്തിലും വാക്സി നെടുക്കാനുള്ള ഓൺലൈൻ ടോക്കൺ എടുക്കാനുള്ള സമയം തന്നെ പരിമിതമാണ്. ലോക് ഡൗൺ സമയത്ത് മുഴുവൻ പേർക്കും വാക്സിൻ എടുപ്പിക്കാൻ ആരോഗ്യ വകുപ്പും സർക്കാറും ശ്രമിക്കാത്തതിനാൽ ലോക് ഡൗണിൻ്റെ ഫലം ലഭിക്കാ തെ പോവുകയാണ്.വള്ളിക്കുന്ന് മണ്ഡലത്തിലെ ആരോഗ്യ കേന്ദ്ര ങ്ങളിൽ നൂറോളം വാക്സിൻ മാത്രമാണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ലഭിക്കു ന്നത്. മണ്ഡലത്തിലെ ഏക സി.എച്ച്.സിയായ പെരുവളളൂരിൽ മൂന്ന് ദിവസമായി വാക്സിനില്ല. ഓരോ പഞ്ചായത്തിലെയും സ്ഥിതി ഇത് തന്നെയാണെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ കുറ്റപ്പെടുത്തി.ജനസംഖ്യ അനുപാതികമായി വാക്സിൻ വിതരണം ചെയ്യുക,വാക്സിൻ വിതരണംനീതിപൂർമാവുക,വാക്സിൻ സെന്റർ അനുവദിച്ചതി ലുള്ള വിവേചനം അവസാനിപ്പി ക്കുക,വള്ളിക്കുന്നു നിയോജകമ ണ്ഡ ലത്തിലെ പി. എച് .സി കളിലും, സി .എച് .സി യിലും മതിയായ അളവിൽ വാക്സിൻ അനുവദിക്കുക, രോഗാതുര രായവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികളായ പ്രസിഡൻ്റ് സി.എ ബഷീർ, സെക്രട്ടറി സവാദ് കള്ളിയിൽ എന്നിവർ സർക്കാരി നോട് ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!