HomeNewsAgricultureമാറാക്കരയിൽ ‘ഹരിത സമൃദ്ധി’ യുമായി മുസ്‌ലിം യൂത്ത് ലീഗ്

മാറാക്കരയിൽ ‘ഹരിത സമൃദ്ധി’ യുമായി മുസ്‌ലിം യൂത്ത് ലീഗ്

marakkara-myl-haritha-gramam

മാറാക്കരയിൽ ‘ഹരിത സമൃദ്ധി’ യുമായി മുസ്‌ലിം യൂത്ത് ലീഗ്

മാറാക്കര: മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ‘ഹരിത സമൃദ്ധി’ പദ്ധതി നടപ്പിലാക്കുന്നു.യുവജനങ്ങളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക ,സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറി സ്വയം ഉദ്പാദിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളുമായാണ് ‘ഹരിത സമൃദ്ധി’- വീട്ടിലൊരു പച്ചക്കറി തോട്ടം പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായ വിത്ത് വിതരണോദ്ഘാടനം ഏർക്കരയിൽ മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ. സുബൈർ സജീവ കർഷകനായ ടി.പി. ബാവക്ക് പച്ചക്കറി വിത്തുകൾ നൽകി നിർവ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ , ഭാരവാഹികളായ ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കരിങ്കപ്പാറ, അഷ്റഫ് പട്ടാക്കൽ എന്നിവർ പങ്കെടുത്തു.യൂത്ത് ലീഗ് വാർഡ് ഭാരവാഹികൾ, മുസ്ലിം ലീഗിൻ്റെയും , പോഷക ഘടകങ്ങളുടേയും പഞ്ചായത്ത് ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, കാർഷിക മേഖലയിൽ തൽപരരായവർ എന്നിവരുൾപ്പെടെ ഇരുന്നൂറോളം ആളുകളുടെ വീടുകളിലാണ് ‘ഹരിതസമൃദ്ധി’യുടെ ഭാഗമായി പച്ചക്കറിത്തോട്ടമൊരുക്കാനുദ്ദേശിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!