HomeNewsInitiativesCommunity Serviceമാറാക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി ശേഖരിച്ച് നൽകി മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ്

മാറാക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി ശേഖരിച്ച് നൽകി മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ്

white-guard-marakkara

മാറാക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി ശേഖരിച്ച് നൽകി മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ്

മാറാക്കര: കാടാമ്പുഴയിൽ പ്രവർത്തിക്കുന്ന മാറാക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് വലിയ തോതിൽ പഞ്ചായത്തിലെ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് പച്ചക്കറി ശേഖരിച്ച് നൽകി. ഇരുപത് വാർഡുകളിൽ നിന്നുള്ള കർഷകരിൽ നിന്നും വ്യക്തികളിൽ നിന്നും വൈറ്റ് ഗാർഡ് പ്രവർത്തകർ സമാഹരിച്ച പച്ചക്കറി വിഭവങ്ങളാണ് കമ്മ്യൂണിറ്റി കിച്ചനിലെത്തിച്ച് നൽകിയത്. പച്ചക്കായ, മുരിങ്ങാക്കായ, മത്തൻ, കുമ്പളം, വെള്ളരി, തേങ്ങ, മാങ്ങ, ചേന, ചേമ്പ്, പയർ, ചക്ക, പപ്പായ, വാഴത്തണ്ട്, ബീറ്റ്റൂട്ട്, കാബേജ്, തക്കാളി, ഉള്ളി, പുളിങ്ങ തുടങ്ങി വിവിധയിനം വിഭവങ്ങളാണ് വാർഡ് തലങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയത്.
Ads
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.മധുസൂദനൻ വൈറ്റ്ഗാർഡ് അംഗങ്ങളിൽ നിന്നും വിഭവങ്ങൾ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കല്ലൻ ആമിന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി പള്ളിമാലിൽ, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, സിയാദ് എൻ, ഹംസ ചോഴിമoത്തിൽ, ഒ.പി കുഞ്ഞിമുഹമ്മദ്, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നജീബ് ഒ.കെ, റാഷിദ് പിടി, ജസീൽ എൻ, മുർഷിദ് പി കെ, സൽമാൻ ഒ കെ, നിഷാദ് എം.പി, മുഹമ്മദ് പി, ഖാലിദ് എന്നിവർ പങ്കെടുത്തു.വാർഡ് തലങ്ങളിൽ വിഭവ സമാഹരണത്തിന് മൊയ്തീൻ മാടക്കൽ, റഫീഖ് കല്ലിങ്ങൽ, കബീർ മണ്ടായപ്പുറം, പി.വി നാസിബുദ്ദീൻ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ജംഷാദ് കല്ലൻ, അഡ്വ.എ.കെ സകരിയ്യ, ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട്, അഷ്റഫ് പട്ടാക്കൽ, ഷാഹുൽ ഹമീദ് വെറുംകുണ്ടിൽ, സിദ്ദീഖ് കെ.പി, മുബശിർ സി, ഉബൈദ് കെ.ടി, ബഷീർ മനയങ്ങാട്ടിൽ, നിസാം പി, സിറാജ് കെ, ഷാനവാസ് തുറക്കൽ, ജാലിബ് അക്തർ ടി.എം, മുനീർ ചോമയിൽ, സൈനുൽ ആബിദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!