അധികാരികൾ കയ്യൊഴിഞ്ഞു; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കമ്മുട്ടിക്കുളം ശുചീകരിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പതിനൊന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൊതുകുളമായ കമ്മുട്ടിക്കുളത്തിനോട് കാലങ്ങളായി അധികാരികൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചു.
മുൻപ് പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കമ്മുട്ടിക്കുളം കാട് കെട്ടിയും മാലിന്യം നിറഞ്ഞും ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. റോഡിനോട് അടുത്ത് നില്‍ക്കുന്ന കുളമായത് കൊണ്ട് തന്നെ രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതും നിത്യ സംഭവമായിരിന്നു.
നഗരസഭയുടെ കീഴിലുള്ള കുളത്തിന്റെ പരിസരത്ത് കൈവരി സ്ഥാപിക്കാനോ ജനങ്ങള്‍ക്ക് ഉപയോഗ പ്രഥമാകുംവിധം കുളം നവീകരിക്കാനോ തയ്യാറാവാത്തബന്ധപ്പെട്ടവരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കൊളമംഗലം മേഖല മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചത്.
വരും ദിവസങ്ങളില്‍ കുളത്തിന്റെ പരിസരത്ത് ചെടികള്‍ വെച്ച് പിടിപ്പിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. കൊളമംഗലം മേഖല മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരായ റബീഹ്.പി.ടി, റാഷിദ്.പി.ടി, മുഹമ്മദ് സാലിഹ്, നിസാം പെരിവന്‍കുഴിയില്‍, സഫ് വാന്‍.വി.പി, മുളമുക്കില്‍ മുസ്തഫ, മഷ്ഹൂര്‍, സുലൈമാന്‍.സി.കെ, നൗഷാദ്.സി എന്നിവര്‍ ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here