മൈലാഞ്ചി ഗ്രാമം പദ്ധതിക്ക് എടയൂരിൽ തുടക്കമായി
എടയൂർ: അന്യം നിന്ന് പോകുന്ന നാടൻ ചെടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ “റേഡിയോ എടയൂർ” കൂട്ടായ്മ നടപ്പിലാക്കുന്ന മൈലാഞ്ചി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പീടികപ്പടി ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് ഉസ്താദ് അബ്ദുൽ നാസർ റഹ്മാനി (ലക്ഷദ്വീപ്) മൈലാഞ്ചി തൈ വിതരണം ചെയ്ത് നിർവ്വഹിച്ചു. പള്ളത്ത് ചേക്കു ഹാജി, കുട്ടിപ്പ ഉസ്താദ്, കെ.പി. ഹാരീസ്, പി.എ.സമദ്, സുരേഷ് പി.എം. എന്നിവർ സംബന്ധിച്ചു. പദ്ധതി പ്രകാരം എടയൂർ ഗ്രാമത്തിലെ മുഴുവൻ വീടുകളിലും മൈലാഞ്ചി തൈകൾ വിതരണം ചെയ്യുമെന്ന് കൂട്ടായ്മ ചീഫ് അഡ്മിൻ പി.എ.സമദ് അറിയിച്ചു.
പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ വന സസ്യ നഴ്സറിയിൽ നിന്ന് സൗജന്യ നിരക്കിലാണ് തൈകൾ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ 100 വീടുകളിലാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ വിജയത്തിനായി നാട്ടിലെ പലരും മൈലാഞ്ചി കമ്പുകൾ തരാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇബ്രാഹിം പുന്നാം ചോല എന്ന കർഷകൻ നന്നായി ചുവക്കുന്ന ഇനം നാടൻ മൈലാഞ്ചി കമ്പുകൾ കൈമാറിയിട്ടുണ്ട്. മൈലാഞ്ചി കമ്പുകൾ തരാമെന്ന് അറിയിച്ചവരോട് അഡ്മിൻ പാനൽ നന്ദി രേഖപ്പെടുത്തുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here