HomeNewsReligionപ്രവാചകസ്മരണയിൽ മദ്രസത്തു തഖ്‌വ ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷൻ നബിദിനം ആഘോഷിച്ചു

പ്രവാചകസ്മരണയിൽ മദ്രസത്തു തഖ്‌വ ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷൻ നബിദിനം ആഘോഷിച്ചു

moodal-nabi-dinam

പ്രവാചകസ്മരണയിൽ മദ്രസത്തു തഖ്‌വ ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷൻ നബിദിനം ആഘോഷിച്ചു

മൂടാൽ: കരുണയുടെയും മനുഷ്യ സ്നേഹത്തിന്റെ യും ഉദാത്ത മാതൃക ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി (സ:അ)യുടെ 1494- ജന്മദിനം മദ്രസത്തു തഖ്‌വ ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പ്രവാചക പ്രകീർത്തനങ്ങളിൽ മുഖരിതമായ അന്തരീക്ഷത്തിൽ മദ്രസത്തു തഖ്‌വയിൽ നിന്നും ആരംഭിച്ച വർണ്ണ ശലഭമായ നബിദിനറാലി മൂടാൽ, പെരുമ്പറമ്പ്, കാർത്തല ചുങ്കം വഴി എം.എം.എം പരിസരത്ത് അവസാനിച്ചു. കാഴ്ചക്കാർക്ക് കൺകുളിർമ്മ നൽകി മുന്നേറിയ നബിദിനറാലി നാടിനും നാട്ടുകാർക്കും വേറിട്ടൊരു അനുഭവമായി. ഘോഷയാത്രയ്ക്ക് വഴിനീളെ സ്വീകരണവും പലഹാരങ്ങളും പാനീയങ്ങളും ലഭിച്ചു.
moodal-nabi-dinam
റാലിക്ക് ശേഷം മൂടാൽ എം.എം.എം ഹൈസ്കൂളിൾ ഗ്രൗണ്ടിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടന കർമ്മം K.P.S ഹുസൈൻ കോയ തങ്ങൾ നിർവഹിച്ചു. OSF സെക്രട്ടറി സലാം സ്വാഗതവും മൂടാൽ പെരുമ്പറമ്പ് മഹല്ല് പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.സലാം ഉസ്താദ് മഹല്ല് ഖത്തീബ് ആശംസ നടത്തുകയും മഹല്ല് സെക്രട്ടറി ബാവ ഹാജി പൊതു പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച എല്ലാ വിദ്യാർഥികളെയും അനുമോദിച്ചു തുടർന്ന് മുസ്തഫ നിസാമി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഗനീമത്തു സ്വാലിഹീൻ ദർസ് വിദ്യാർത്ഥികളുടെ ഇമ്പമാർന്ന ബുർദ്ദ മജ്‌ലിസും,ഭക്ഷണ വിതരണവും തുടർന്ന് ജില്ലയിലെ തിരഞ്ഞെടുത്ത 8 പ്രമുഖ ടീമുകളുടെ ദഫ് മത്സരവും നടന്നു. മദ്രസത്തു തഖ്‌വ മീലാദ് ഫെസ്റ്റ് 2019ന് പ്രസ്ഥാനിക നേതാക്കന്മാരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് വേദിയും സദസ്സും അനുഗ്രഹീതമായി. പരിപാടികൾക്ക് തഖ്‌വ മദ്രസയിലെ മുഴുവൻ ഉസ്താദുമാരും, മഹല്ല് ഭാരവാഹികൾ, Osf ന്റെ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!