അഞ്ചേക്കർ വയലിൽ നെൽകൃഷിയിറക്കി നാഷണൽ എച്ച് എസ് എസ് വിദ്യാർത്ഥികൾ
കൊളത്തൂർ: കൊളത്തൂർ ചന്തപ്പടി വടക്കേതിൽ ഖാദർഹാജിയുടെ 5 ഏക്കർ നെൽപ്പാടത്ത് പൊന്നുവിളയിക്കാൻ കുട്ടികൾ ഒരുങ്ങി. നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും , നല്ല പാഠം വിദ്യാർത്ഥികളും സ്കൗട്ട്&ഗൈഡ് കുട്ടികളും ഒത്ത് ചേർന്നാണു കോഡിനേറ്റർ ശ്രീ സുമേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ഞാറു നടൽ ഉത്സവം നടന്നത് . 200 ൽ അധികം കുട്ടികളാണു വയലിൽ പണിയെടുക്കാനെത്തിയത്.
നാട്ടുകാരും സ്കൂൾ ടീച്ചേഴ്സും രക്ഷിതാക്കളും മാനേജറും പഞ്ചായത്ത് മെമ്പറുമടങ്ങുന്ന സംഘം സാക്ഷിയാകാൻ എത്തി. മൂർക്കനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മീദേവി ഞാറു നട്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം സീനത്ത്, സ്‍ഥിരസമിതി അധ്യക്ഷൻ ടി.മുരളി, നല്ലപാഠം കോഓർഡിനേറ്റർ കെ.എസ്.സുമേഷ്, ടി.മുജീബ് റഹിമാൻ, കെ.എൻ.നന്ദിനി, എം.സുഗുണൻ, ഷമീർ, ഹസൻ, വിനീഷ് എന്നിവർ നേതൃത്വം നൽകി.
Content highlights: National high school kolathur students starts farming in 5 acre field.
Courtesy: kulathur vartha
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here