HomeNewsPublic Issueവെട്ടിച്ചിറ ചുങ്കം ഭാഗത്തെ റോഡ് തകർന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ

വെട്ടിച്ചിറ ചുങ്കം ഭാഗത്തെ റോഡ് തകർന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ

holes

വെട്ടിച്ചിറ ചുങ്കം ഭാഗത്തെ റോഡ് തകർന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ

വെട്ടിച്ചിറ: തൃശൂർ-കോഴിക്കോട് ദേശീയപാതയിലെ വെട്ടിച്ചിറ ചുങ്കം ഭാഗത്തെ റോഡ് തകർന്നിട്ട് മാസം രണ്ടാവുമ്പോഴും തിരിഞ്ഞു നോക്കാതെ ബന്ധപ്പെട്ടവർ. മാസങ്ങൾക്ക് മുൻപാണ് റോഡ് നവീകരണം നടത്തിയത്. മഴക്കാലമെത്തി ഒരു മാസം പിന്നിടുമ്പോൾ റോഡ് പാടേ അടർന്ന് വലിയ ഗർത്തങ്ങളായി മാറിയിരിക്കുന്നു.

ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ ഭാഗത്ത് ദിവസങ്ങളായി വലിയ ഗതാഗത കുരുക്കാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ അകപ്പെടുന്നത് നിത്യ കാഴചയാണ്.നിലവിൽ റോഡിനിരുവശങ്ങളിലൂടെയാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്.കനത്ത മഴകൂടി പെയ്യുന്ന രാത്രികളിൽ ഇരു ചക്രവാഹനങ്ങളെ കാത്തിരിക്കുന്നത് മരണക്കുഴികളാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!