ദേശീയ പണിമുടക്ക്; വളാഞ്ചേരിയിൽ പൂർണ്ണം
വളാഞ്ചേരി: ദേശീയ പണിമുടക്ക് തുടങ്ങി 10 മണിക്കൂർ പിന്നിടുമ്പോൾ വളാഞ്ചേരിയിലും സമീപ പട്ടണങ്ങളിലും പൂർണ്ണമാണ്. പ്രധാന റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. സ്വകാര്യ ബസുകളും സർക്കാർ ബസുകളും ഓട്ടോരിക്ഷകളും സർവീസ് നടത്തുന്നില്ല. വളാഞ്ചേരിയിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട പണിമുടക്കായതിനാൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടില്ല.
പുത്തനത്താണി: പുത്തനത്താണി ടൗൺ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. ദേശീയപാതയോരത്തെ കടകൾ എല്ലാം അടഞ്ഞ് തന്നെ കിടക്കുന്നു. പുത്തനത്താണി ബസ് സ്റ്റാൻ്റ് ആളൊഴിഞ്ഞ് കിടക്കുകയാണ്. ഹോട്ടലുകളും ലഘുഭക്ഷണശാലകളും പ്രവർത്തിക്കുന്നില്ല. ദേശീയപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തികളും നിർത്തി വച്ചിരിക്കുകയാണ് ഇപ്പോൾ.
കോട്ടക്കൽ: കോട്ടക്കൽ ടൗണിൽ ചുരുക്കം ചില കടകൾ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ദേശീയപാതയിലെ ചില കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുനതൊഴിച്ചാൽ ബാക്കിയെല്ലാം അടഞ്ഞു കിടക്കുകയാണ്. ദേശീയപാതയുടെ ടാരിങ്ങ് പ്രവർത്തികൾ ഏടരിക്കോട് ഭാഗത്ത് തുടർന്നു. ഇത് വഴി ഗതാഗതം നിയന്ത്രിച്ചിട്ടുമുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here