നവകേരള സദസ്സ്; എടയൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന നവകേരള സദസ്സിന്റെ എടയൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. പൂക്കാട്ടിരി വി പി ഓഡിറ്റോറിയം ഹാളില്‍ നടന്ന യോഗം കോട്ടക്കൽ മണ്ഡലം വൈസ് ചെയർമാൻ Kk രാജീവ് ഉദ്ഘാടനം ചെയ്തു. കേരളം നടപ്പാക്കുന്ന പദ്ധതികള്‍ ലോകത്തിന് മാതൃകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസന പദ്ധതികളുടെ കാര്യത്തിലും രാജ്യത്ത് ഒന്നാമതാണ് കേരളം. താഴെ തട്ടിലുള്ളവരെ ചേര്‍ത്ത് പിടിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അതിന്റെ ഭാഗമായുള്ള ജനകീയ പരിപാടിയാണ് നവകേരള സദസ്സെന്നും അദ്ദേഹം പറഞ്ഞു .
എടയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈലജ കെ അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള സദസ്സ് നടത്തുന്നത്. എടയൂർ വില്ലേജ് ഓഫീസർ ഷിജി സ്വാഗതം പറഞ്ഞു. വടക്കുമ്പ്രം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി എം മോഹനൻ മാസ്റ്റർ ഭരണസമിതി അംഗമായ കെ പി വിശ്വനാഥൻ , സുരേഷ് മാസ്റ്റർ ADC അംഗം മുൻ DCC മെമ്പർ സി പി അബ്ദു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം വി പി റഫീഖ് നന്ദി രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്തംഗവുമണ്ഡലം വൈസ് ചെയർമാനുമായ കെ.കെ രാജീവ് ചെയർമാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈലജ കെ കൺവീനറും, ജോ. കൺവീനർമാരായി പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥരും, വിവിധ വാർഡുകളിലെ മെമ്പർമാർ ,പി. എം മോഹനൻ മാസ്റ്റർ , സുരേഷ് മാസ്റ്റർ,പഞ്ചായത്തിലെ സ്കുളുകളിലെ പ്രധാന അദ്യാപകർ വൈസ് ചെയർമാൻമാരും പൗര പ്രമുഖർ , ക്ലബ് ഭാരവാഹികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അടങ്ങിയ സംഘാടകസമിതി രൂപീകരിച്ചു. കോട്ടക്കൽ മണ്ഡല ബഹുജനസദസ്സ് 2023 നവംബർ 28 ന് വൈകുനേരം 4 മണിക്ക് കോട്ടക്കലിൽ വെച്ച് നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here