ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ നാവികസേനയുടെ വിദഗ്ധരും തിരച്ചിലിനെത്തി
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ കുറ്റിപ്പുറം പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ ദിവസങ്ങൾ കഴിഞ്ഞിട്ടും കഴിയാത്ത സാഹചര്യത്തിൽ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം തിരച്ചിലിനെത്തി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊച്ചി യൂണിറ്റിലെ സജയന്റെ നേതൃത്വത്തിൽ അഞ്ചുപേർ കുറ്റിപ്പുറം മല്ലൂർക്കടവിലെത്തിയത്. മിനി പമ്പയിലെ ലൈഫ്ഗാർഡുകൾ, കുറ്റിപ്പുറം പോലീസ്, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ അഞ്ചുദിവസമായി തിരച്ചിൽ നടത്തുന്നത്. ഹൈവേ വികസനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് അലൈൻമെന്റ് പ്രവൃത്തികൾക്കായി എത്തിയ സംഘത്തിലുള്ള ആന്ധ്രാപ്രദേശിലെ വിജയവാഡ ജില്ലയിലെ വെങ്കട്പാലയ സ്വദേശി ഫനീന്ദ്ര(22)യെയാണ് ഞായറാഴ്‌ച പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. വെള്ളിയാഴ്‌ച രാവിലെ എട്ടിന് തിരച്ചിൽ പുനരാരംഭിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here