പുനിത് സാഗർ അഭിയാൻ; കടൽത്തീരം ശുചീകരിച്ച് വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകൾ
വളാഞ്ചേരി : പുനിത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി കടൽത്തീരം ശുചീകരിച്ച് എൻ.സി.സി. കാഡറ്റുകൾ. വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കടൽത്തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗ്രാമപ്പഞ്ചായത്തിന് കൈമാറി. ജൈവമാലിന്യ സംസ്കരണസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണംചെയ്തു. എൻ.ജി.സി. തിരൂർ വിദ്യാഭ്യാസ ജില്ലാ മുൻ കൺവീനർ സുരേഷ് പൂവാട്ടുമീത്തൽ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് ഓഫീസർ പി. ശിഹാബുദ്ദീൻ, തേർഡ് ഓഫീസർ പി. ദിലീപ്, സി. ഉമ്മുസൽമ എന്നിവർ നേതൃത്വംനൽകി. ശുചീകരണത്തിനെത്തിയ വിദ്യാർഥികളെ നാട്ടുകാരുടെ നേതൃത്വത്തിൽ പറവണ്ണ ബീച്ച് സോക്കർ സിറ്റി ക്ലബ്ബംഗങ്ങൾ മധുരപാനീയം നൽകി സ്വീകരിച്ചു. എ.പി. മുഫീദ് റഹ്‌മാൻ, പി. ഷുക്കൂർ, പി.പി. ഇസ്മായിൽ, എ.പി. സെയ്ദു, പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here