HomeNewsMeetingഎൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ സിമ്പോസിയം സംഘടിപ്പിച്ചു

എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ സിമ്പോസിയം സംഘടിപ്പിച്ചു

ncp-valanchery-symbosium

എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ സിമ്പോസിയം സംഘടിപ്പിച്ചു

വളാഞ്ചേരി : നിലവിലെ കെ.പി.സി.സി. പ്രസിഡന്റ് ആർ.എസ്.എസിന്റെ കാവലാളായി മാറിയെന്നും ഇത് ലജ്ജാകരമാണെന്നും പി. നന്ദകുമാർ എം.എൽ.എ. ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ എന്ന ശീർഷകത്തിൽ എൻ.സി.പി. ജില്ലാ കമ്മിറ്റി വളാഞ്ചേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ വർഗീയശക്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. സി.പി.കെ. ഗുരുക്കൾ, ആലീസ് മാത്യു, എം.സി. ഉണ്ണികൃഷ്ണൻ, ഹംസ പാലൂർ, ടി.പി. വിജയൻ, ഇ.എ. മജീദ്, കെ.ടി. മുജീബ്, ഖാദർ എടച്ചലം, പാറപ്പുറത്ത് കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!