Nearly 40 people injured in a bus accident at Kavumpuram
കാവും പുറത്തിനടുത്ത് പറമ്പോളം ഇറക്കത്തില്‍ സ്വകാര്യ മിനിബസ് മറിഞ്ഞ് 80 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 42 വിദ്യാര്‍ഥികളുണ്ട്. ഗുരുതരമായ പരിക്കേറ്റ വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ സുദേവ് (16), മുഹ്‌സിന, എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ അന്‍സില (13) എന്നിവരെ പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയിലും വളാഞ്ചേരി ഗേള്‍സ് എച്ച്.എസ് വിദ്യാര്‍ഥിനിയായ അന്‍സാറ (13)യെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ആതവനാട് വിലാസിനി (50), കുഞ്ഞിമൊയ്തീന്‍ (40) എന്നിവര്‍ പെരിന്തല്‍മണ്ണ അല്‍ഷിഫാ ആസ്പത്രിയിലും ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ എട്ടേമുക്കാലിനാണ് അപകടം. ആതവനാട് നിന്നും കുറുമ്പത്തൂര്‍, അമ്പലപ്പറമ്പ്, കാവുംപുറം വഴി വളാഞ്ചേരിയിലേക്ക് വരുന്ന ‘അമൃത’ എന്ന മിനി ബസ്സാണ് അപകടത്തില്‍ പെട്ടത്.
ആതവനാട് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് ഉള്‍പ്രദേശം വഴിയുള്ള ആദ്യത്തെ ട്രിപ്പായതിനാല്‍ നിറയെ യാത്രക്കാരായിരുന്നു ബസ്സില്‍. അതില്‍ത്തന്നെ ഭൂരിഭാഗവും വളാഞ്ചേരി, പേരശ്ശനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളുമായിരുന്നു. ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
പരിക്കേറ്റ മറ്റുള്ളവര്‍ വളാഞ്ചേരിയിലെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. നടക്കാവില്‍ ആസ്പത്രിയിലുള്ളവര്‍ ആതവനാട് ചാരങ്ങാടന്‍ കുഞ്ഞാലിയുടെ മകന്‍ ജാസിം (16), ആതവനാട് പൊന്നാണിയില്‍ ഫായിസ് (16), ആതവനാട് പാറത്തൊടി ഹമീദ് (35), ആതവനാട് മാതന്‍കുഴിയില്‍ ഹാഷിം (20), ആതവനാട് പറക്കുന്ന്പറമ്പില്‍ നാരായണന്‍ (56), ആതവനാട് കീഴ്പനങ്ങാട് പറമ്പില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ അഞ്ജു (18), കാവുംപുറം മജീദിന്റെ മകള്‍ മുഹ്‌സിന (15), ആതവനാട് പൂളക്കോടന്‍ സുലൈഖ (33), അനന്താവൂര്‍ കരിക്കന്‍വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ജംഷിയ (23), ആതവനാട് എളമ്പുലക്കാട്ടില്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ മുബഷിറ (17), ആതവനാട് ഉമ്മറിന്റെ മകള്‍ ഉമ്മുഹബീബ (18), ആതവനാട് കുറ്റൂര്‍ത്തൊടി മുഹമ്മദിന്റെ മകള്‍ ഷമീറ (20), കോന്നല്ലൂര്‍ കിളിയംപറമ്പില്‍ മൊയ്തീന്റെ മകള്‍ മുബഷിറ (18), കുറുമ്പത്തൂര്‍ പൂളക്കോട്ട് ഇബ്രാഹിമിന്റെ ഭാര്യ
Summary:Nearly 40 people injured in a bus accident at Kavumpuram
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here