വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം ഉച്ച വരെ അടച്ചു
കൊച്ചി: വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതിനെത്തുുടർന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചതിനാൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം കണ്ട്രോള് റൂം നമ്പറുകള്‍: 0484 3053500, 2610094
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here