അങ്ങാടിപ്പുറം സ്റ്റേഷന് പുതിയ കെട്ടിടം ഒരുങ്ങി
അങ്ങാടിപ്പുറം: ഷൊർണൂർ നിലമ്പൂർ പാതയിലെഅങ്ങാടിപ്പുറം സ്റ്റേഷന് പുതിയ കെട്ടിടം ഒരുങ്ങി. പുതിയ കെട്ടിടം വെള്ളിയാഴ്ച പകൽ 3.10ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് സന്ദർശിക്കും. കെട്ടിടത്തോടൊപ്പം പൂർത്തിയാക്കിയ അനുബന്ധ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തും. നവീകരണ, നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ ജില്ലയിലെതന്നെ മികച്ച റെയിൽവേ സ്റ്റേഷനായി അങ്ങാടിപ്പുറം മാറും. ആധുനിക സൗകര്യങ്ങളോടെയാണ് അങ്ങാടിപ്പുറം സ്റ്റേഷന് പുതിയ കെട്ടിടം ഒരുങ്ങിയത്.
രണ്ട് പ്ലാറ്റ് ഫോമുകൾക്കും മേൽക്കൂരകളായി. പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് മേൽപ്പാലവും സജ്ജമായി. പാർക്കിങ് മൈതാനം, വൈദ്യുതിവിളക്കുകൾ, ഇരിപ്പിടങ്ങൾ, പൂന്തോട്ടം എന്നിവയും തയ്യാറായി. ഒന്നാം പ്ലാറ്റ് ഫോം ഉയർത്തി ടൈൽസ് പതിക്കുന്ന പ്രവർത്തി അന്തിമഘട്ടത്തിലാണ്. പ്ലാറ്റ് ഫോമിൽ ചുമർ ചിത്രങ്ങളും തയ്യാറായിട്ടുണ്ട്. റെയിൽവേ ഡിവിഷൻ മാനേജർ പ്രതാപ് സിങ് ഷാമി കഴിഞ്ഞ ദിവസം സ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here