HomeNewsGeneralകുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ ക്യാമറകൾ വരുന്നു

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ ക്യാമറകൾ വരുന്നു

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ ക്യാമറകൾ വരുന്നു

കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ബുള്ളറ്റ് ക്യാമറ, ഡോം ക്യാമറ, യു.എച്ച്.ഡി. ക്യാമറ, പി.ടി. സെഡ് ക്യാമറ എന്നീ അതിനൂതനമായ 40 ക്യാമറകളാണ് സ്ഥാപിക്കുന്നത്.
kuttippuram+railway+station
ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ വയറിങ് ജോലികൾ പൂർത്തിയായി. അടുത്തമാസം സ്ഥാപിക്കും. റെയിൽവേ നേരിട്ടു തന്നെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. മംഗള എക്സ്പ്രസ് വരുന്ന സമയങ്ങളിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽപാളങ്ങൾ ചേർക്കുന്ന പോയിന്റിൽ കരിങ്കല്ലുകൾ നിറച്ചുവെക്കുന്ന സംഭവം മൂന്നുതവണ ഉണ്ടായിരുന്നു. സംഭവം അന്വേഷിക്കാനെത്തിയ ഷൊർണൂർ ആർ.പി.എഫ്. സി.ഐ. ക്ളാരി വൽസ പാലക്കാട് റെയിൽവേ ഡിവിഷന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നത്. കുറ്റിപ്പുറത്തോടൊപ്പം കൊയിലാണ്ടി, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകളിലും സി.സി.ടി.വികൾ സ്ഥാപിക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!