ജെ.ഇ.ഇ മെയിൻ; അപേക്ഷകർക്ക് മാർഗനിർദ്ദേശവുമായി എൻ.ടി.എ
ന്യൂഡൽഹി: ആധാർ കാർഡിലെ പേരും പത്താം ക്ലാസ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരും തമ്മിലുള്ള പൊരുത്തക്കേടിനെ തുടർന്ന് ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻസ് മെയിൻ 2025-ന് രജിസ്ട്രേഷൻ തടസപ്പെട്ടവർക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അപേക്ഷ പൂരിപ്പിക്കുമ്പോൾ ‘ആധാർ പ്രകാരം പേര് സ്ഥിരീകരിക്കുക”- സെലക്ട് ചെയ്തശേഷം പോപ്പ്അപ്പ് ലഭിക്കുകയാണെങ്കിൽ പോപ്പ്അപ്പ് ബോക്‌സ് അടയ്ക്കണം. ബോക്‌സ് അടയ്ക്കുമ്പോൾ ആധാറിലെ പേരുമായി മുന്നോട്ട് പോകുന്നതിന് സ്‌ക്രീനിൽ പുതിയ വിൻഡോ ദൃശ്യമാകും. അപേക്ഷകർ അവരുടെ ആധാർ കാർഡിൽ ഉള്ള പേര് ഇവിടെ നൽകുക. ഇതോടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരും ആധാർ കാർഡിലെ പേരും രജിസ്റ്റർ ചെയ്യപ്പെടും. തുടർന്ന് അപേക്ഷാ ഫോമിലെ മറ്റ് ഭാഗങ്ങളും പൂരിപ്പിച്ച് മുന്നോട്ട് പോകാമെന്ന് എൻ.ടി.എ അറിയിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 22.ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള അവസരം മൂന്നായും എൻ.ടി.എ വർദ്ധിപ്പിച്ചു. നിലവിൽ ഇത് രണ്ടു പ്രാവശ്യമായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here