വളാഞ്ചേരി നഗരസഭയിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കമാകും
വളാഞ്ചേരി: വ്യവസായ വകുപ്പിനു കീഴിൽ 2022/ 2023 സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മുനിസിപ്പൽ തല മോണിറ്ററിങ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങളുടെ അധ്യക്ഷതയിൽ നഗരസഭയിൽ വച്ച് ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് വ്യവസായ ഓഫീസർ ഫവാസ് പി എ കമ്മിറ്റി പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, മീറ്റിങ്ങിൽ പങ്കെടുത്ത സഹകരണബാങ്ക്, കുടുംബശ്രീ പ്രതിനിധികളും നോമിനേറ്റ് അംഗങ്ങളും അവരുടെ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും പദ്ധതിക്ക് പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.
പുതിയ സംരംഭകരെ കണ്ടെത്തുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനും രജിസ്ട്രേഷൻ ചെയ്ത സംരംഭകരെ ഉൾപ്പെടുത്തി ഒന്നാംഘട്ട സംരംഭകത്വ ശില്പശാല ജൂൺ-1 ന് നടത്താൻ യോഗത്തിൽ തീരുമാനമായി.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്,സി ഡി എസ് ചെയർപേഴ്സൺ ഷൈനി, വളാഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ഉമേഷ്, വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി അബ്ദു നാസർ, ടി കെ ആബിദ് അലി,മുഹമ്മദ് പാറയിൽ, യാസർ അറഫാത്ത്, ഇന്റേൺ അംഗങ്ങളായ അസ്കർ അലി എൻ ടി ,ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here