കരിപ്പൂരിലെ പുതിയ ടെർമിനൽ അടുത്ത ആഴ്ചയോടെ കൈമാറും
ആതുനിക സൗകര്യങ്ങളോടെ യാത്രക്കാർക്ക് ഏറ്റവും വലിയ മെച്ചപ്പെട്ട സൌകര്യം ഉറപ്പ് വരുത്താനായി 112000 [ഒരു ലക്ഷത്തി പന്ത്രണ്ടായിരം ] ചതുരശ്ര അടി വിസ്തീർണ്ണമുള്ള കരിപ്പൂർ വിമാനത്താവളത്തിന്റെ ആഗമന ടെർമിനൽ എല്ലാ മിനുക്കുപണികളും പൂർത്തീകരിച്ചു വരുന്നു. അടുത്ത ആഴ്ചയോടെ കൺസ്ട്രക്ഷൻ കമ്പനി പുതിയ ടെർമിനൽ സമുഛയം എയർപ്പോർട്ട് അതോറിറ്റിക്ക് കൈമാറുമെന്ന് അറിയുന്നു.
നൂറ്റി പത്ത് കോടി രൂപ ചിലവ് കണക്കാക്കുന്ന ആഗമന ടെർമിനലിൽ മൂന്ന് എയറോ ബ്രിഡ്ജുകൾ, രണ്ട് എസ്കലേറ്റുകൾ, മൂന്ന് ലിഫ്ററുകൾ,38 ഇമിഗ്രേഷൻ കൌണ്ടറുകൾ, 15 കസ്റ്റംസ് കൌണ്ടറുകൾ, താഴെയും, മുകളിലുമായി സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി 8 ടോയ്ലറ്റ് ബ്ലോക്കുകൾ, ഓരോ ടോയ് ലറ്റ് ബ്ലോക്കുകളിലും നിരവധി ടോയ്ലറ്റുകളും, മികച്ച സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ട്രാൻസിറ്റ് ലോഞ്ചും, പ്രാർത്ഥനാ ഹാളും, ഡ്യൂട്ടീ ഫ്രീ ഷോപ്പും ഉൾക്കൊള്ളുന്നു. ഒരോ മണിക്കൂറിലും നിഷ്പ്രയാസം 1600 യാത്രക്കാരെ അനായാസം കൈകാര്യം ചെയ്യാൻ കഴിയും. ഒരു യാത്രക്കാരന് 35 മിനുറ്റിനുള്ളിൽ പുറത്ത് കടക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം.
ഇപ്പോഴത്തെ പഴയ കെട്ടിടം നിഗമന [Departure] ടെർമിനൽ ആയും, അഭ്യന്തര ടെർമിനലായും മാത്രമായി മാറും. അവിടെയും ബാത്ത് റൂം തുടങ്ങിയ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. കരിപ്പൂരിന്റെ ചരിത്രത്തിലെ ഒരു പൊൻ തൂവലാണ് ഉൽഘാടനം തൊട്ടടുത്തെത്തിയ കരിപ്പൂരിന്റെ പുതിയ ടെർമിനൽ.
മലപ്പുറത്തിന്റെ മുൻ എം.പി.യായ ഇ.അഹമ്മദ്നെ എന്നേക്കുമായി ഓർക്കപ്പെടുന്ന ഒരു അടയാളമായി കരിപ്പൂരിൽ ഈ ടെർമിനൽ സമുച്ചയം തല ഉയർത്തി നിൽക്കും. കോടികൾ ചിലവാക്കി അടുത്ത ആഴ്ച തന്നെ തുറന്നുകൊടുക്കാൻ തയ്യാറായി നിൽക്കുന്ന ടെർമിനൽ പഴയതും, പുതിയതുമായി കൂടിച്ചേരുമ്പോൾ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും നീളം കൂടിയ ടെർമിനലായി മാറുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here