മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ പുതിയ ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്ക് അനുമതി
മലപ്പുറം: ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ മൊബൈൽ ടവറുകൾക്ക് അനുമതി നൽകിയതായി കലക്ടർ അമിത് മീണ അറിയിച്ചു. ടെലികോം ഹിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മമ്പാട്, തുവ്വൂർ, മുന്നിയൂർ, തിരുന്നാവായ, മേലാറ്റൂർ, വളവന്നൂർ പഞ്ചായത്തുകളിലെ ജിയോ ടവറുകൾക്കാണ് അനുമതി നൽകിയത്. ബാക്കിയുള്ള ടവറുകൾ സംബന്ധിച്ച പരാതികളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ എൻജിനിയറിങ് കോളേജിനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
ആകെ 17 പരാതികളാണ് ലഭിച്ചത്. അവ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അതത് പഞ്ചായത്തുകൾക്ക് കലക്ടർ നിർദേശം നൽകി. ചില പരാതികളിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ബോധവല്‍ക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. യോഗത്തിൽ ടെലികോം ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഹരികൃഷ്ണൻ, മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി മുർഷദ്, ഹെൽത്ത് ടെക്‌നിക്കൽ അസിസ്റ്റന്റ് എം വേലായുധൻ, ഇൻഡസ്, ജിയോ ടവേഴ്‌സ്, ടവർ വിഷൻ എന്നീ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here