HomeNewsInitiativesDonationപാലിയേറ്റീവ് ദിനത്തിൽ വളാഞ്ചരിയിലെ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സാന്ത്വനസഹായവുമായി നവദമ്പതിമാർ

പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചരിയിലെ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സാന്ത്വനസഹായവുമായി നവദമ്പതിമാർ

palliative-valanchery-donate

പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചരിയിലെ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സാന്ത്വനസഹായവുമായി നവദമ്പതിമാർ

വളാഞ്ചേരി : പാലിയേറ്റീവ് ദിനത്തിൽ വിവാഹിതരായവർ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾകൊണ്ട് വേദനിക്കുന്നവരെ മറന്നില്ല. വിവാഹം പാലിയേറ്റീവ് ദിനത്തിൽ നടന്നതിനാൽ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സഹായഹസ്തം സമ്മാനിക്കുകയായിരുന്നു ഇരുവരും.
palliative-valanchery-donate
വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ആതവനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ ഹരികുമാറിന്റേയും കരിപ്പോൾ ജി.എം. ഹൈസ്കൂളിലെ അധ്യാപിക വിദ്യാദേവിയുടേയും മകൾഹരിതയും നിധിൻ ശങ്കറും തമ്മിൽ നടന്ന വിവാഹച്ചടങ്ങിനിടെയായിരുന്നു സഹായധനം കൈമാറിയത്. നവദമ്പതിമാർ തുകയെഴുതിയ ചെക്ക് വളാഞ്ചരിയിലെ പാലിയേറ്റീവ് കെയർ സെന്റർ പ്രതിനിധി വി.പി.എം. സാലിഹിനെ ഏൽപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!