പത്ര ഏജൻറ് മാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം: പത്ര ഏജൻറ് അസോസിയേഷൻ
വളാഞ്ചേരി :വർദ്ധിച്ചുവരുന്ന പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്ക് നടുവിൽ പ്രയാസപ്പെടുന്ന അത്ര ഏജൻറ് മാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് പത്ര ഏജൻറ് അസോസിയേഷൻ വളാഞ്ചേരി ഏരിയ സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.
വളാഞ്ചേരി ഐഷ റസിഡൻസി കോൺഫ്രൻസ് ഹാളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ജലീൽ രാമപുരം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് വിപി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ അസീസ് വിളംബരം മുഖ്യപ്രഭാഷണം നടത്തി മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് പൂവാട്ട് മീത്തൽ പ്രസ് ക്ലബ് സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,മീഡിയ ക്ലബ്ബ് പ്രസിഡണ്ട് മുഹ്സിൻ വടക്കുമുറി,മുഹമ്മദലി കോട്ടപ്പുറം ലുക്മാൻ പൂക്കാട്ടിരി ഷേക്ക് ഹസൻ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.പത്ര ഏജൻറ് അസോസിയേഷൻ മെമ്പറും മാപ്പിളപ്പാട്ട് ഗാനര ജയിതാവുമായ ഗഫൂർ മാവണ്ടിയൂരിന് ഉപഹാരം നൽകി ആദരിച്ചു. മധു വെങ്ങാട് പ്രസിഡണ്ടായും രിഫാഈ സെക്രട്ടറിയായും ഗഫൂർ മാവണ്ടിയൂരിനെ ട്രഷറർ ആയും സമ്മേളനം തിരഞ്ഞെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here