വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പതര ഏജൻ്റുമാർ സെക്രട്ടറിയേറ്റ് ധർണ നടത്തുന്നു
വളാഞ്ചേരി: പത്ര ഏജന്റുമാർക്കു ക്ഷേമ നിധി ബോർഡ് രൂപീകരിക്കുക, പത്ര ഏജന്റുമാർക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനു 2020-21 ബഡ്ജറ്റിൽ പ്രെഖ്യാപിച്ച പലിശ രഹിത സബ്‌സിഡി പ്രാബല്യത്തിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ന്യൂസ് പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റ് ധർണ നടത്തുന്നു. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു പ്രസ്‌തുത പരിപാടി വിജയപ്രദമാക്കുമെന്നു ന്യൂസ് പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ ഭാരവാഹികൾ അറിയിച്ചു. ജബ്ബാർ പാണ്ടികശാല, സിദ്ധീഖ് മങ്കേരി, ലുക്മാൻ പൂക്കാട്ടിരി, പരമേശ്വരൻ എടയൂർ, മധു വെങ്ങാട്, ഗഫൂർ മാവണ്ടിയൂർ, സിദ്ധീഖ് കുളത്തൂർ, സമീഹ് വളാഞ്ചേരി, മുഹമ്മദ് അലി കോട്ടപ്പുറം, റസാഖ് മൂടാൽ, എന്നിവർ സംസാരിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here