എൻ.എച്ച് ആക്ഷൻ കൗൺസിൽ നേതാവ് നൗഷാദ് വെന്നിയൂർ പൊന്നാനിയിൽ മത്സരിക്കും
മലപ്പുറം: എൻ.എച്ച് ആക്ഷൻ കൗൺസിൽ നേതാവ് നൗഷാദ് വെന്നിയൂർ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവും. കൗൺസിലിന്റെ ഔദ്യോഗിക കൺവീനർ സ്ഥാനം രാജിവച്ചാണ് മത്സരത്തിനിറങ്ങുന്നത്. അതിൻറെ ആദ്യപടിയെന്നോണം പിഡിപി ജില്ലാ സെക്രട്ടറിയുമായി ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ ജോയിൻ കൺവീനർ സുവാദ് പൂവഞ്ചിനയും ചർച്ച നടത്തുകയുണ്ടായി.
ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ ശക്തനായ സ്ഥാനാർത്ഥി ഉണ്ടാകണമെന്ന ഒരു പൊതു വികാരത്തിൽ നിന്നാണ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇരകളോട് അനുഭാവം പ്രകടിപ്പിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അബുലൈസ് തേഞ്ഞിപ്പലം 11034 വോട്ട് നേടിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here