നിരോധനാജ്ഞയ്ക്കിടെ സർവേ; കൊളപ്പുറത്ത് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം
മലപ്പുറം: നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെ ദേശീയപാത സർവേക്കായി ഉദ്യോഗസ്ഥർ കൂട്ടത്തോടെ വീടുകളിലേക്കെത്തിയതിനെ നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം.തിരൂരങ്ങാടിക്കടുത്ത് കൊളപ്പുറത്താണ് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഉദ്യോഗസ്ഥർ സർവേക്കെത്തിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്.
ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് പോലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്ഥർ സർവേ നടപടികൾ പൂർത്തിയാക്കി. കോവിഡ് കാലത്ത് വീടുകളിലെത്തി സർവേ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്ന് ദേശീയപാത ആക്ഷൻ കൗണ്‍സിൽ ജില്ലാ കണ്‍വീനർ നൗഷാദ് വെന്നിയൂർ ചൂണ്ടിക്കാട്ടിയെങ്കിലും അത് അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. ഇനി ഇത്തരം സർവേക്കെത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ദേശീയപാത ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കുഞ്ഞാലൻ ഹാജിയും കൺവീനർ നൗഷാദ് വെന്നിയൂരും ഓൺലൈൻ യോഗത്തിൽ വ്യക്തമാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here