കേളപ്പജി സമാധിസ്മാരകത്തിനായി കേന്ദ്രസർക്കാറിനെ സമീപിക്കും : നിളാ വിചാരവേദി
തവനൂർ: തവനൂർ നിളാതീരത്തെ കേളപ്പജി സമാധി ഭൂമിയിൽ സ്മാരകത്തിനായി കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്ന് നിളാ വിചാര വേദി ജന: സെക്രട്ടറി വിപിൻ കൂടിയേടത്ത് പറഞ്ഞു. നിളാതീരത്തെ സമാധി ഭൂമിയിൽ നടന്ന നാൽപ്പത്തി ഒൻപതാമത് ചരമവാർഷികത്തോട് അനുബന്ധിച്ച അനുസ്മരണ യോഗമുദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരള സർക്കാർ വർഷങ്ങൾക്ക് മുൻപേ ബജറ്റിൽ പ്രഖ്യാപിച്ച് കേളപ്പജി സ്മാരകം ഇതു വരെ യാഥാർത്ഥ്യമായില്ല. ഗാന്ധീയൻ ദർശ്ശനങ്ങൾക്ക് പ്രസക്തി ഏറിവരുന്ന് ഈകാലഘട്ടത്തിൽ കേരളഗാന്ധിയുടെ സമാധി ഭൂമി അന്യാധീനപെട്ടു കിടക്കുന്നത് ദുഖകരമാൺ. സമാധിഭൂമിയിലുചിതമായ സ്മാരകത്തിനായി കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.
രാവിലെ 10 മണിക്ക് നിളാ തീരത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പ്പാർച്ചനയിൽ ഖാദി- സർവ്വോദയ പ്രവർത്തകരും കേളപ്പജിശിഷ്യന്മാരും ഗാന്ധീയന്മാരും നിളാവിചാര വേദി പ്രവർത്തകരും പങ്കെടുത്തു. വാസു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചക്കത്ത് ഗോപാലൻ, ശിവദാസൻ തവനൂർ, പി മണികണ്ഠൻ എന്നിവർ സംസാരിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here