HomeNewsEducationActivityനദികളോടൊപ്പം തീരങ്ങളുo സംരക്ഷിക്കപ്പെടേണ്ടത് ഏറെ അനിവാര്യം : “നിളക്കായി ഒരു കൂടൽ ” ശ്രദ്ധേയമായി

നദികളോടൊപ്പം തീരങ്ങളുo സംരക്ഷിക്കപ്പെടേണ്ടത് ഏറെ അനിവാര്യം : “നിളക്കായി ഒരു കൂടൽ ” ശ്രദ്ധേയമായി

nilakkayi-koodal-cpa-college

നദികളോടൊപ്പം തീരങ്ങളുo സംരക്ഷിക്കപ്പെടേണ്ടത് ഏറെ അനിവാര്യം : “നിളക്കായി ഒരു കൂടൽ ” ശ്രദ്ധേയമായി

തിരുന്നാവായ:നദി സംരക്ഷണത്തോടൊപ്പം നദീ തീരത്ത് പരമ്പരാഗതമായി നില നിന്ന് വന്നിരുന്ന മരങ്ങൾ , കാവുകൾ, പക്ഷികൾ, മത്സ്യ സംമ്പത്ത്, പാരമ്പര്യ സാംസ്കാരിക പൈതൃകങ്ങൾ കൂടി സംരക്ഷിക്കപ്പെടണമെന്ന് നദിസംരക്ഷണ പരിപാടിയുടെ ഭാഗമായി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, റി എക്കൗ തിരുന്നാവായയും പുത്തനത്താണി സി.പി.എ ആർട്സ് ആന്റ് സയൻസ് കോളേജ് എ ൻ.എസ്.എസ്.യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച “നദിക്കായി ഒരു കൂടൽ ” എന്ന പരിപാടി ആവശ്യപ്പെട്ടു. കൊടക്കൽ ബന്തർ കടവിൽ വെച്ച് ബോധവത്കരണ ക്ലാസോടെ തുടങ്ങിയ പരിപാടിയിൽ, തീരത്തെ മരങ്ങൾ പക്ഷികൾ,പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ച് കൊണ്ട് നദി സംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടികൾ അവസാനിച്ചത്. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻഡ് കെ.മുസ്തഫ ഉത്ഘാടനം ചെയ്തു. പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു. തിരുനാവായ ഗ്രാമ പഞ്ചായത്ത് അംഗം സോളമൻ കളരിക്കൽ,എൻ .എസ് .എസ് സെക്രട്ടറി മിഫ്സൽ,
മുളക്കൽ മുഹമ്മദലി, ഹാരീസ് ചേരുരാൽ, അബ്ദുൾ റസാക്ക്, തേക്കിൽ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. എൻ .എസ്.എസ് പ്രോഗ്രാം ഓഫിസർ സി.വി. മുഹമ്മദ് ജാബിർ . പരിസ്ഥിതി പ്രവർത്തകൻ ചിറക്കൽ ഉമ്മർ എന്നിവർ വിഷയാവതരണത്തിനും പ്രതിജ്ഞക്കും നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!